സംസ്ഥാന സഹ. ബാങ്കിലെ വായ്പ ക്രമക്കേട് അന്വേഷണം മൂന്നുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാന സഹകരണ ബാങ്കിൽനിന്ന് സ്വകാര്യ സ്ഥാപനത്തിന് മൂന്നരക്കോടി രൂപ വായ്പ അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ വിജിലൻസ് അന്വേഷണം മൂന്നുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈകോടതി.
മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന, കേസിലെ ഒന്നാം പ്രതിയും ബാങ്ക് മുൻ മാനേജിങ് ഡയറക്ടറുമായ ബിശ്വനാഥ് സിൻഹയുടെ ഹരജി തള്ളിയാണ് ജസ്റ്റിസ് ആർ. നാരായണ പിഷാരടിയുടെ ഉത്തരവ്.
2002 _03 കാലഘട്ടത്തിൽ എറണാകുളത്തെ ഗോഡ്ഫ്രാങ്ക് എൻറർപ്രൈസസ് എന്ന സ്ഥാപനത്തിന് അനധികൃതമായി മൂന്നരക്കോടി വായ്പ നൽകിയെന്നാണ് കേസ്. നബാർഡിെൻറ എതിർപ്പുണ്ടായിട്ടും ചട്ടം ലംഘിച്ച് വായ്പ നൽകിയെന്നാണ് ആരോപണം. ഇൗട് നൽകിയ ഭൂമിയുടെ മൂല്യം നിശ്ചയിച്ചതിലും അപാകതയുള്ളതായി ആരോപണമുയർന്നിരുന്നു. അന്വേഷണം നടത്തിയ വിജിലൻസ് സംഘം മതിയായ തെളിവില്ലെന്നുകാട്ടി കേസ് അവസാനിപ്പിക്കാൻ 2015ൽ കോടതിയിൽ റിപ്പോർട്ട് നൽകി.
ഇത് തള്ളിയ വിജിലൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. വീണ്ടും അന്വേഷിച്ച് സമാന റിപ്പോർട്ട് അന്വേഷണ സംഘം 2020ൽ നൽകിയെങ്കിലും അതും തള്ളി. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ പ്രകാരം സർക്കാറിെൻറ മുൻകൂർ അനുമതി വാങ്ങി തുടരന്വേഷണത്തിനും ഉത്തരവിട്ടു. തുടർന്നാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
കേസിനാധാരമായ സംഭവം നടക്കുേമ്പാൾ സെക്ഷൻ 17 എ പ്രാബല്യത്തിലില്ലായിരുന്നെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. മുൻകൂർ അനുമതി വാങ്ങണമെന്ന വ്യവസ്ഥ 2018 ജൂലൈ 26നാണ് നിലവിൽ വന്നത്.
ഈ സാഹചര്യത്തിൽ മുൻകൂർ അനുമതി വാങ്ങാതെതന്നെ തുടരന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.