ഇരട്ട വോട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ഹൈകോടതി
text_fieldsകൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടർപട്ടികയിൽ ഇരട്ട വോട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോട് ഹൈകോടതി നിർദേശം. ഇരട്ട വോട്ടുള്ളവർ ഒന്നിലധികം വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈകോടതി ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടു.
പൗരന്മാരുടെ അവകാശം സംബന്ധിച്ച ഗൗരവമുള്ള വിഷയമാണിതെന്ന് ഹൈകോടതി നിരീക്ഷിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഇടപെടൽ. ഹരജി നാളെ വീണ്ടും കോടതി പരിഗണിക്കും.
ഇരട്ടവോട്ട് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് മാർഗനിർദേശങ്ങൾ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയെ അറിയിച്ചു. അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമീഷൻ വ്യക്തമാക്കി.
വോട്ടർപട്ടികയിലെ വ്യാജ പേരുകൾ നീക്കണമെന്നാണ് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ചെന്നിത്തല ആവശ്യപ്പെട്ടത്. നാല് ലക്ഷത്തിലധികം വ്യാജ, ഇരട്ട വോട്ടുകൾ ഉണ്ട്. ഇത്തരത്തിൽ വോട്ടുകൾ ചേർത്തതിന് പിന്നിൽ ഉദ്യോഗതലത്തിൽ നടന്ന ഗൂഢാലോചനയാണ്. ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.