ഭാര്യയെയും അമ്മയെയും കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥനും മരിച്ചു
text_fieldsനെടുമങ്ങാട്: കടബാധ്യത തീർക്കാൻ വീടും സ്ഥലവും വിൽക്കുന്നതിന് തടസം നിന്ന ഭാര്യയെയും മാതാവിനെയും അതി ദാരുണമായി കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥനും മരിച്ചു. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അഴിക്കോട് വളവെട്ടി ഹർഷാസിൽ അലി അക്ബറാണ് (58) മരിച്ചത്.
ഭാര്യയും നെടുമങ്ങാട് ഗവ. ഗേൾസ് സ്കൂൾ അധ്യാപികയുമായിരുന്ന മുംതാസിനെയും ഉമ്മ സാഹിറയെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അലി അക്ബർ. കട ബാധ്യത വീട്ടാൻ വസ്തുവും വീടും വിൽക്കാൻ സമ്മതിക്കാത്തതിന് ഭാര്യയെയും ഉമ്മയെയും ചുറ്റികകൊണ്ട് തലക്കടിച്ചശേഷം തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. മുഖത്തും നെഞ്ചിലും ആഴത്തിലുള്ള മുറിവേറ്റ് നിലവിളിച്ച അമ്മയെയും മകളെയും ഇയാൾ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
പിന്നീട് സ്വയം പെട്രോൾ ഒഴിച്ച് ആത്മഹത്യാശ്രമത്തിനിടെ തീപ്പൊള്ളലേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. എസ്.യു.ടി ആശുപത്രിയിൽ സെക്യൂരിറ്റി സീനിയര്‍ സൂപ്രണ്ടാണ് അലി അക്ബർ. രണ്ട് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.