Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2023 10:28 AM IST Updated On
date_range 19 July 2023 10:28 AM ISTതെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
text_fieldsbookmark_border
പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് നായ കടിച്ചത്. തുടർന്ന്, ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനെ തുടർന്ന് പിന്നീട് കാൽ മുഴുവൻ പൊള്ളലേറ്റ നിലയിലായിരുന്നു. ആരോഗ്യാവസ്ഥ ഗുരുതരമായതിനെത്തുടർന്ന് തൃശ്ശൂർ മെഡിക്കൽ ആശുപത്രിയിൽ വെച്ച് കാൽ മുറിച്ച് മാറ്റുകയും ചെയ്തു. ചികിത്സക്കിടെ പേവിഷ ബാധ സ്ഥിരീകരിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story