പ്ലസ് വൺ ട്രയൽ അലോട്ട്മെൻറ് പരിശോധിക്കുന്നതിലെ തടസ്സം നീങ്ങി
text_fieldsതിരുവനന്തപുരം: സെർവർ പ്രശ്നത്തിൽ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻറ് ഫലം പരിശോധിക്കുന്നതിനുള്ള തടസ്സം നീങ്ങി. ബുധനാഴ്ചയോടെ എൻ.െഎ.സിയും െഎ.ടി മിഷനും കൂടുതൽ സെർവർ ക്രമീകരിച്ചും ബാൻഡ് വിഡ്ത്ത് വർധിപ്പിച്ചുമാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. ട്രയൽ അലോട്ട്മെൻറ് ഫലം പരിശോധിച്ചവരുടെ എണ്ണം ബുധനാഴ്ച വൈകീേട്ടാടെ 3.10 ലക്ഷമായി. അപേക്ഷയിലും ഒാപ്ഷനുകളിലും തിരുത്തൽ/ പുനഃക്രമീകരണം വരുത്തിയവരുടെ എണ്ണം 103034 ആയി വർധിച്ചു.
അലോട്ട്മെൻറ് പ്രസിദ്ധീകരിച്ച് ആദ്യ രണ്ട് ദിവസം 47908 പേർക്ക് മാത്രമാണ് തിരുത്തൽ/പുനഃക്രമീകരണം സാധിച്ചിരുന്നുള്ളൂ. സെർവർ പ്രശ്നം പരിഹരിക്കപ്പെട്ടതോടെ ബുധനാഴ്ചമാത്രം അരലക്ഷത്തോളം പേർക്ക് തിരുത്തൽ വരുത്താനായി. ട്രയൽ ഫലം പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സമയം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. ഫലം പരിശോധിക്കുന്നവരുടെയും തിരുത്തൽ വരുത്തുന്നവരുടെയും എണ്ണം വ്യാഴാഴ്ചകൂടി നിരീക്ഷിച്ചശേഷം ആവശ്യമെങ്കിൽ സമയം ദീർഘിപ്പിക്കാമെന്ന നിലപാടിലാണ് വിദ്യാഭ്യാസവകുപ്പ്.
കൂടുതൽ അപേക്ഷകരുള്ള (77668 പേർ) മലപ്പുറം ജില്ലയിൽ ബുധനാഴ്ച വൈകീട്ട് വരെ 44547 പേർ ട്രയൽ ഫലം പരിശോധിക്കുകയും 12308 പേർ തിരുത്തൽ വരുത്തുകയും ചെയ്തിട്ടുണ്ട്. അപേക്ഷകരുടെ എണ്ണത്തിൽ (48451 പേർ) രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട് ജില്ലയിൽ 32917 പേരും ട്രയൽ അലോട്ട്മെൻറ് ഫലം പരിശോധിക്കുകയും 12167 പേർ തിരുത്തൽ വരുത്തുകയും ചെയ്തിട്ടുണ്ട്. ആദ്യ അലോട്ട്മെൻറ് 22ന് പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.