വെർച്വൽ സത്യപ്രതിജ്ഞ നടത്തി മാതൃകയാകണമെന്ന് സർക്കാറിനോട് ഐ.എം.എ
text_fieldsതിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ മാതൃകയായകണമെന്ന് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇത് കോവിഡ് പ്രതിരോധത്തിന് വലിയ സന്ദേശം ആകുമെന്ന നിര്‍ദേശമാണ് ഐ.എം.എ മുന്നോട്ട് വെച്ചത്. കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിലാണ് ഐ.എം.എയുടെ അഭ്യര്‍ത്ഥന.
കേരളത്തില്‍ ലോക് ഡൗണ്‍ മെയ് 23 വരെ നീട്ടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയേയും ഐ.എം.എ അഭിനനന്ദിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക അകലം പാലിക്കാതെയും മാസ്‌കുകള്‍ കൃത്യമായി ഉപയോഗിക്കാതെയും പ്രചാരണങ്ങളില്‍ ഏര്‍പ്പെട്ടതാണ് രണ്ടാംതരംഗത്തിന്റെ കാരണങ്ങളിലൊന്നാണെന്ന് കേരളം ചര്‍ച്ച ചെയ്തതാണ്. ഈ സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ആള്‍ക്കൂട്ടമില്ലാതെ നടത്തുന്നത് വലിയൊരു സന്ദേശമാകുമെന്നും ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു.
20ാം തിയതി സത്യപ്രതിജ്ഞ നടത്താനാണ് നിലവിലെ തീരുമാനം. കോവിഡ് വ്യാപനവും മഴയും ശക്തമായാല്‍ തീരുമാനത്തിൽ മാറ്റങ്ങളുണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ. സത്യപ്രതിജ്ഞക്കായി തിരുവനന്തപുരത്ത് 800 പേര്‍ക്കുള്ള ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ടെന്നും സൂചനയുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ചവര്‍ക്കുമാത്രമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.