കാട്ടാന ആക്രമിച്ച സ്ത്രീ തൊഴിലാളി മരിച്ച സംഭവം; നാട്ടുകാർ റോഡ് ഉപരോധിച്ചു
text_fieldsമേപ്പാടി: എസ്റ്റേറ്റ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ കാട്ടാന ആക്രമിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തോട്ടം തൊഴിലാളി സ്ത്രീ പാർവതി മരിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധവും റോഡ് ഉപരോധവും. ശനിയാഴ്ച രാവിലെ പത്തിനാണ് നാട്ടുകാർ കോഴിക്കോട്-ഊട്ടി അന്തർ സംസ്ഥാന പാത ഉപരോധിച്ചത്. കുന്നമ്പറ്റ ജങ്ഷനിലായിരുന്നു ഉപരോധം.
ആനശല്യത്തിന് ശാശ്വത പരിഹാരം കാണുക, മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, ആശ്രിതരിൽ ഒരാൾക്ക് വനം വകുപ്പിൽ ജോലി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
വാർഡ് െമംബർ അജ്മൽ സാജിദ്, ബ്ലോക്ക് പഞ്ചായത്തംഗം അരുൺദേവ്, രാഷ്്ട്രീയ പാർട്ടി പ്രതിനിധികളായ എ.ഷംസുദ്ദീൻ, കെ.വിനോദ്, ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
സ്ഥലത്തെത്തിയ വൈത്തിരി തഹസിൽദാർ, മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ, പൊലീസ് എന്നിവർ ഉന്നതാധികാരികളുമായി ഫോണിൽ ബന്ധപ്പെട്ട ശേഷം നാട്ടുകാരുമായി ചർച്ച നടത്തി. ആവശ്യങ്ങൾ അംഗീകരിച്ച് ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
പാർവതിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയും വനംവകുപ്പിെൻറ ഇൻഷുറൻസ് തുകയും നൽകും, അടിയന്തര ധനസഹായമായി അഞ്ചുലക്ഷം ഉടൻ നൽകും, കുടുംബത്തിൽ ഒരാൾക്ക് വനം വകുപ്പിൽ താൽക്കാലിക ജോലി നൽകും, ആനശല്യം തടയാൻ വനാതിർത്തിയിൽ അഞ്ചു കി.മീറ്റർ റെയിൽ ഫെൻസിങ് സ്ഥാപിക്കും, ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ കുന്നമ്പറ്റയിൽ ഉന്നതതല യോഗം വിളിച്ചുചേർക്കും എന്നീ ഉറപ്പുകളാണ് അധികൃതർ നൽകിയത്. നാട്ടുകാർ റോഡ് ഉപരോധിച്ചുഇതിന് ശേഷമാണ് മൃതദേഹം മൂപ്പൻകുന്ന് ശ്മശാനത്തിൽ സംസ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.