വീട് കയറി ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവം; കൂടുതൽ പ്രതികൾ പിടിയിൽ
text_fieldsഅഞ്ചാലുംമൂട്: വീട്ടിൽ ആക്രമണം നടത്തിയതിനെ തുടർന്ന് ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂട്ട് പ്രതികളായ മൂന്ന് പേരെകൂടി പോലീസ് പിടികൂടി. മുരുന്തൽ കുപ്പണ ഉണ്ണി നിവാസിൽ സുമൻ(28), മുരുന്തൽ പന്തിയിൽ വീട് താരാ നിവാസിൽ അച്ചു എന്ന അരുൺജിത് (24), നീരാവിൽ പനമൂട് മാമൂട്ടിൽ കിഴക്കതിൽ വീട്ടിൽ യദു(22) എന്നിവരാണ് അഞ്ചാലുമൂട് പൊലീസിന്റെ പിടിയിലായത്.
ഉത്സവാഘോഷത്തിനിടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച പുലർച്ച പ്രതികൾ തൃക്കടവൂർ വില്ലേജിൽ കോക്കാട്ട് വീട്ടിൽ അതിക്രമിച്ചുകയറി നടത്തിയ ആക്രമണത്തിൽ ഗൃഹനാഥനായ മോഹനൻ പിള്ള മരിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം ഈ കേസിലെ ഒന്നാംപ്രതിയായ നീരാവിൽ കയനിയിൽ വടക്കതിൽ വിഷ്ണുവിനെ(27) പിടികൂടുകയും ചെയ്തിരുന്നു. അഞ്ചാലുംമൂട് ഇൻസ്പെക്ടർ ധർമജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഗിരീഷ്, പ്രദീപ് കുമാർ, എ.എസ്.ഐ രാജേഷ്, സി.പി.ഒമാരായ ശിവകുമാർ, പ്രമോദ്, സനോജ്, റഫീക്ക്, ഷാഫി, രാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.