വിദ്യാർഥി തെറിച്ചുവീണ സംഭവം; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
text_fieldsആലുവ: സ്കൂൾ ബസിന്‍റെ എമർജൻസി ഡോർ വഴി വിദ്യാർഥി തെറിച്ചുവീഴാൻ ഇടയായ അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു; ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. പേങ്ങാട്ടുശ്ശേരി അൽഹിന്ദ് പബ്ലിക് സ്‌കൂൾ ഡ്രൈവർ ആലുവ നാലാം മൈൽ പാറേക്കാട്ടിൽ വീട്ടിൽ അനീഷിന്‍റെ (46) ലൈസൻസാണ് ഒരുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
ഇതിനിടയിൽ കാക്കനാട്ട് നടക്കുന്ന റോഡ് സുരക്ഷ ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആലുവ ജോ. ആർ.ടി.ഒ ഷെഫീഖ് പറഞ്ഞു. ഇതിന് ശേഷമായിരിക്കും സസ്പെൻഷൻ പിൻവലിക്കുന്നതിൽ തീരുമാനമെടുക്കുക.
എല്‍.കെ.ജി വിദ്യാര്‍ഥിനി ഹൈസ ഫാത്തിമയാണ് ബസിലെ എമര്‍ജൻസി വാതിലിലൂടെ പുറത്തേക്ക് വീണത്. 42 സീറ്റുള്ള സ്കൂൾ ബസിൽ 61 കുട്ടിളുമായി വീടുകളിലേക്കുള്ള യാത്രമധ്യേയാണ് അപകടമുണ്ടായതെന്ന് ആലുവ ജോ. ആർ.ടി.ഒയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.