കെ-റെയിൽ കുറ്റി സ്ഥാപിക്കുന്നത് നിർത്തിവെച്ചത് ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് -കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: കെ -റെയിൽ കുറ്റി സ്ഥാപിക്കുന്നത് നിർത്തിവെച്ചത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര സർക്കാർ ഇന്ധന വില വർധന തടഞ്ഞുനിർത്തുന്ന നടപടിക്ക് സമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
കെ-റെയിൽ വയ്യാവേലി ആകുമെന്ന് സർക്കാറിന് ബോധ്യപ്പെട്ടു. ആ വയ്യാവേലി ഒഴിവാക്കാനാണ് കല്ലിടൽ നിർത്തിയത്. തൃക്കാക്കരയിൽ എൽ.ഡി.എഫിന് വികസനം പറയാനില്ല. വികസനം ചർച്ചയായാൽ ഗുണം ചെയ്യുക യു.ഡി.എഫിനാണ്. അതുകൊണ്ടാകാം മറ്റ് വിഷയങ്ങൾ ചർച്ചയാക്കുന്നത്. മുസ്ലിം ലീഗ് അധ്യക്ഷൻ സാദിക്കലി തങ്ങൾ തൃക്കാക്കരയിൽ പര്യടനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.