സ്വർണക്കടത്ത് ; കോൺസുലേറ്റിനെ വട്ടമിട്ട് കസ്റ്റംസ്
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വീണ്ടും യു.എ.ഇ കോൺസുലേറ്റിനെ കേന്ദ്രീകരിച്ച് കസ്റ്റംസ്. യു.എ.ഇ കോൺസൽ ജനറൽ, അറ്റാഷെ ഉൾപ്പെടെ ഉന്നതർക്ക് സ്വർണക്കടത്ത് ഉൾപ്പെടെ കാര്യങ്ങൾ അറിയാമായിരുന്നെന്നും അതുവഴി ലഭിച്ച കമീഷൻപണം ഡോളറാക്കി കടത്തിയെന്നുമുള്ള വ്യക്തമായ വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ കോൺസുലേറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടന്നെങ്കിലും നയതന്ത്രപരിരക്ഷ മൂലം അന്വേഷണം പുരോഗമിച്ചില്ല. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത്ത് എന്നിവരെ ചോദ്യം ചെയ്തപ്പോൾ യു.എ.ഇ കോൺസൽ ജനറൽ, അറ്റാഷെ എന്നിവരുടെ പങ്ക് സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ലഭിച്ചു. രണ്ട് ലക്ഷം ഡോളറോളം കോൺസൽ ജനറൽ കൊണ്ടുപോയെന്നും ഇവർക്കായി ഡോളർ വിദേശത്ത് എത്തിച്ചെന്നും മൊഴിയുണ്ട്. അതിെൻറ അടിസ്ഥാനത്തിൽ ഡോളർ കടത്ത് കേസിൽ ഇവരെ പ്രതിചേർക്കാമെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്.
യു.എ.ഇ കോൺസൽ ജനറലിെൻറയും അറ്റാെഷയുടെയും ഡ്രൈവർമാരെ തിങ്കളാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. കോൺസൽ ജനറലിെൻറ ഗൺമാനെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. നേരേത്ത ഇവരെ മൂന്നുപേരെയും ചോദ്യം ചെയ്തിരുന്നു. കോൺസുലേറ്റിെൻറ വാഹനങ്ങൾ സാധാരണഗതിയിൽ പരിശോധിക്കാറില്ല. ഇൗ ആനുകൂല്യത്തിെൻറ അടിസ്ഥാനത്തിൽ വാഹനങ്ങൾ മറ്റ് പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഡോളർ കടത്തുമായി ബന്ധപ്പെട്ട് ചില ഉന്നതരെ ചോദ്യം ചെയ്യും.
അതിെൻറ അടിസ്ഥാനത്തിലാണ് നയതന്ത്ര ബാഗേജ് വന്നത് സംബന്ധിച്ച വിവരം ആരായാനായി സംസ്ഥാനത്തെ അസിസ്റ്റൻറ് പ്രോട്ടോകോൾ ഓഫിസർ കെ.എസ്. ഹരികൃഷ്ണനെ ചൊവ്വാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.