Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനന്നാക്കാൻ...

നന്നാക്കാൻ കൊണ്ടുപോകുന്നതിനിടെ ഐഫോൺ പൊട്ടിത്തെറിച്ചു

text_fields
bookmark_border
നന്നാക്കാൻ കൊണ്ടുപോകുന്നതിനിടെ ഐഫോൺ പൊട്ടിത്തെറിച്ചു
cancel

ചങ്ങരംകുള: തകരാറിലായ ഐഫോൺ സർവിസ്​ സെന്‍ററിലേക്ക്​ കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിച്ചു. ചങ്ങരംകുളം കോക്കൂർ സ്വദേശി ബിലാലിന്റെ ഐഫോൺ 6 പ്ലസാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. ഫോൺ ഹാങ് ആയതിനെത്തുടർന്ന് സർവിസിന് നൽകാൻ പോകുന്നതിനിടെയാണ്​ സംഭവം.

പോക്കറ്റിൽ കിടന്ന ഫോൺ പെട്ടെന്ന് ചൂടാവുകയായിരുന്നു. ചൂട് കൂടിയതോടെ യുവാവ് ബൈക്ക് നിർത്തി പോക്കറ്റിൽനിന്ന് ഫോൺ എടുത്തപ്പോൾ പുക ഉയരുന്നതാണ്​ ക​ണ്ടത്​. തുടർന്ന്​ ഫോൺ എറിയുകയായിരുന്നു. എറിഞ്ഞ്​ നിമിഷങ്ങൾക്കകം പൊട്ടിത്തെറിച്ചു.

ഫോൺ എറിഞ്ഞതുകൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. ബാറ്ററി ഷോർട്ട് ആയതാവാം പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് നിഗമനം. തലനാരിഴക്ക് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവാവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i phone
News Summary - The iPhone exploded while being repaired
Next Story