ഇറാൻകാരായ കവർച്ചസംഘത്തെ ചേർത്തലയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
text_fieldsചേര്‍ത്തല: കവർച്ചക്കേസിൽ തിരുവനന്തപുരത്ത് പിടിയിലായ ഇറാൻ സ്വദേശികളെ ചേർത്തലയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വിദേശ കറന്‍സി മാറാനെന്ന വ്യാജേന എത്തി പണം അപഹരിച്ച കേസില്‍ ഇറാന് സ്വദേശികളായ മജീദ് സഹേബിയാസിസ് (32), ഇനോലാഹ് ഷറാഫി (30), ദാവൂദ് അബ്സലന്‍ (23), മൊഹ്സിൻ സെതാരഹ് (35) എന്നിവരാണ് ബുധനാഴ്ച പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ചേർത്തല-തണ്ണീർമുക്കം റോഡിൽ വാരനാട് കവലക്ക് സമീപം ചെറുപുഷ്പം മെറ്റല്‍ ഏജന്‍സീസില്‍നിന്നാണ് പണം തട്ടിയത്.
സ്ഥാപനത്തില്‍ എത്തിയ ഇവര്‍ വിദേശ കറന്‍സി കാണിച്ച് ഇന്ത്യന്‍ രൂപയാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശ്രദ്ധ തിരിച്ചശേഷം, കടയില്‍നിന്ന് വാങ്ങിയ 2000ത്തിെൻറ നോട്ടുകെട്ടില്നിന്ന് 17 എണ്ണം കൈവശപ്പെടുത്തി മഹാരാഷ്ട്ര രജിസ്ട്രേഷനിലെ വാഹനത്തില്‍ കടന്നുകളയുകയായിരുന്നു. കടയുടമയുടെ പരാതിയിൽ പൊലീസ് കടയിെലയും സമീപത്തെയും സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതികളുടെയും വാഹനത്തിെൻറയും ദൃശ്യങ്ങള്‍ ലഭിച്ചതോടെ മറ്റുെപാലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി. തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലിലുള്ളതായി വിവരം ലഭിച്ചു. തുടർന്ന് ചേര്‍ത്തലയില്‍നിന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ലോക്ഡൗണിന് മുമ്പ് ഇറാനിലെ തെഹ്റാനില്‍നിന്ന് ഡല്‍ഹിയിലെത്തിയ സംഘം മൂന്നുമാസം മുമ്പ് 70,000 രൂപ മുടക്കി കാര്‍ വാങ്ങി യാത്രക്കിറങ്ങിയതാണ്. ബംഗളൂരു, മധുര വഴി കഴിഞ്ഞ 10നാണ് കേരളത്തില്‍ എത്തിയത്. മറ്റുഭാഗങ്ങളിലും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യാനും അന്വേഷണം വിപുലീകരിക്കാനും നീക്കം ആരംഭിച്ചു. ഇവര്‍ അപഹരിച്ച 34,000 രൂപക്ക് ഇറാനില്‍ രണ്ട് കോടിയോളം രൂപയുടെ മൂല്യമുണ്ടെന്നും ഡിസംബര്‍ വരെ പ്രതികള്‍ക്ക് വിസ കാലാവധിയുണ്ടെന്നും പൊലീസ് പറഞ്ഞു. സി.ഐ പി. ശ്രീകുമാര്‍, എസ്.ഐ എം. ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.