ശോഭ സുരേന്ദ്രനുമായുള്ള പ്രശ്നം മാധ്യമസൃഷ്ടി മാത്രം- കെ. സുരേന്ദ്രൻ
text_fieldsതൃശൂര്‍: ശോഭ സുരേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നം മാധ്യമസൃഷ്ടിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തൃശൂരില്‍ നടന്ന ബി.ജെ.പി സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന യാത്ര ഫെബ്രുവരി 20ന് ആരംഭിക്കും.
നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കും. വിവിധ ജനവിഭഗത്തിൽപ്പെട്ടവര്‍ക്ക് പ്രാതിനിധ്യം നൽകും. എൽ.ഡിഎഫ് സർക്കാരിനെതിരെ വ്യാപക പ്രചാരണത്തിന് തീരുമാനമെടുത്തിട്ടുണ്ട്.
എൽ.ഡിഎഫും യു.ഡി.എഫും വര്‍ഗീയത പ്രോത്സാഹിപ്പിക്കുകയാണ്. ഇതിൽ ക്രൈസ്തവ സമൂഹം ദുഖിതരാണ്. യു.ഡി.എഫില്‍ കോണ്‍ഗ്രസിന് കറിവേപ്പിലയുടെ സ്ഥാനമാണ്. ക്രൈസ്തവരുടെ ആശങ്ക അസ്ഥാനത്തല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ക്രൈസ്തവരും ഭൂരിപക്ഷ വിഭാഗവും മുസ്ലീം തീവ്രവാദത്തിന് ഇരയാകുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താൻ പ്രത്യേക കർമപദ്ധതി രൂപീകരിക്കാൻ യോഗത്തിൽ ധാരണയായി.
നേതൃത്വവുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിനാൽ സംസ്ഥാന കമ്മിറ്റി യോഗത്തിൽ നിന്നും ശോഭാ സുരേന്ദ്രൻ വിട്ടു നിന്നു. പ്രശ്നം പരിഹരിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം തടയിടുകയാണെന്നാണ് ശോഭയുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.