ബുള്ളി ബായ് ആപ്പിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം
text_fieldsകോഴിക്കോട്: ബുള്ളി ബായ്, സുള്ളി ഡീല്‍സ് എന്നീ ആപ്പുകള്‍ വഴി മുസ്‌ലിം സ്ത്രീകളെ ലൈംഗിക വില്‍പനച്ചരക്കുകളും അടിമവേലക്കാരുമായി അവതരിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം കേരള സെക്രട്ടറിയേറ്റ് . സുളളി ഡീല്‍സ് ആപ്പിലൂടെ ഇത്തരത്തില്‍ സ്ത്രീകളെ അപമാനിച്ചതിന് യാതൊരു നിയമനടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. അതുകൊണ്ടാണ് ഇത്തരം പൗരാവകാശ ലംഘനങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും നടക്കുന്നത്.
സാമൂഹ്യ മേഖലയില്‍ ഇടപെടുന്ന ആക്ടിവിസ്റ്റുകളെ അരികുവല്‍കരിക്കുക എന്ന ഫാഷിസ്റ്റ് തന്ത്രമാണ് ഇതിലൂടെ നടപ്പിലാക്കപ്പെടുന്നതെന്ന് വിലയിരുത്തിയ സെക്രട്ടറിയേറ്റ്, മുസ്‌ലിം വിരുദ്ധതയും സ്ത്രീവിരുദ്ധതയും വ്യക്തിഹത്യയും സമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കുന്നതിനെതിരെ എല്ലാവരും രംഗത്തു വരണമെന്നും അഭിപ്രായപ്പെട്ടു.
പ്രസിഡന്‍റ് പി.വി റഹ്‌മാബി, ജനറല്‍ സെക്രട്ടറി പി. റുക്‌സാന, ജമാഅത്തെ ഇസ്‌ലാമി കേരള ശൂറ അംഗം കെ.കെ ഫാത്തിമ സുഹറ, വൈസ് പ്രസിഡണ്ടുമാര്‍ സഫിയ അലി, ഖദീജ റഹ്‌മാന്‍, സെക്രട്ടറിമാര്‍ കെ.ടി നസീമ, ആര്‍.സി സാബിറ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.