സർക്കാർ ജീവനക്കാർ അസംതൃപ്തിയിലെന്ന് ജോയന്‍റ് കൗൺസിൽ
text_fieldsമലപ്പുറം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും ഒന്നടങ്കം അസംതൃപ്തിയിലാണെന്ന് ജോയന്‍റ് കൗൺസിൽ. വിലക്കയറ്റത്തിന് അനുസരിച്ച് ജീവനക്കാർക്ക് ലഭ്യമാകേണ്ട ക്ഷാമബത്ത കുടിശ്ശിക ലഭ്യമായിട്ട് രണ്ട് വർഷമായെന്ന് ഭാരവാഹികൾ മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പങ്കാളിത്ത പെൻഷൻ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ട് ചർച്ചക്ക് വിധേയമാക്കേണ്ടതാണ്.
എന്നാൽ, സംസ്ഥാന സർക്കാർ ഇതിന് തയാറാകുന്നില്ല. പങ്കാളിത്ത പെൻഷൻ കോർപറേറ്റ് കൊള്ളയാണ്. വലതുപക്ഷ സർക്കാറുകൾപോലും പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ നടപ്പാക്കിയപ്പോൾ കേരളം മാത്രം മൗനംപാലിക്കുന്നത് ശരിയല്ല. ഈ വിഷയത്തിൽ സർക്കാർ നിലപാട് ദുഃഖകരമാണ്. സാമ്പത്തികപ്രതിസന്ധിയാണ് ആനുകൂല്യങ്ങൾ തടഞ്ഞുവെക്കാൻ കാരണമായി ഉന്നയിക്കപ്പെടുന്നത്.
ഇതിനെക്കാൾ വലിയ പ്രതിസന്ധി നേരിട്ട കഴിഞ്ഞ അഞ്ച് വർഷവും ഒരിക്കൽപോലും ആനുകൂല്യങ്ങൾ കവർന്നെടുക്കാൻ സർക്കാർ തയാറായിരുന്നില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.