കുറുവാ ദ്വീപ് നാളെ മുതല്‍ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കും
text_fieldsതിരുവനന്തപുരം: വയനാട് ജില്ലയിലെ സൗത്ത് ഡിവിഷന്‍ പരിധിയിലെ കുറുവാ ദ്വീപ് നാളെ മുതല്‍ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കും. ചെമ്പ്രാ പീക്ക് ട്രക്കിങ്, ബാണാസുരമല-മീന്‍മുട്ടി വെളളച്ചാട്ടം, കാറ്റുകുന്ന് -ആനച്ചോല ട്രക്കിങ് എന്നിവിടങ്ങളില്‍ ഈ മാസം 21 മുതല്‍ പ്രവേശനം അനുവദിക്കും. നവംബര്‍ ഒന്നിന് സൂചിപ്പാറ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി തുറക്കും.
ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവേശന ഫീസ് ഇനത്തില്‍ വര്‍ധന വരുത്തുകയും സന്ദര്‍ശകരുടെ എണ്ണം പുതുക്കി നിശ്ചയിക്കുകയും ചെയ്തു. കുറുവാദ്വീപില്‍ മുതിര്‍ന്നവര്‍ക്ക് 220 രൂപയും വിദ്യാര്‍ഥികള്‍ക്ക് 150 രൂപയും വിദേശികള്‍ക്ക് 440 രൂപയുമാണ് പ്രവേശന ഫീസ്. ഒരു ദിവസം പരമാവധി 400 ആളുകളെ മാത്രമേ അനുവദിക്കൂ. (പാക്കം ചെറിയമല ഭാഗത്തുകൂടി 200 പേരെയും പാല്‍വെളിച്ചം ഭാഗത്തുകൂടി 200 പേരെയും) ചെമ്പ്രാ പീക്ക് ട്രക്കിങ് (അഞ്ച് പേരുടെ (ഗ്രൂപ്പിന്) മുതിന്നവര്‍ക്ക് 5000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 1800 രൂപയും വിദേശികള്‍ക്ക് 8000 രൂപയുമാണ് പ്രവേശന ഫീസ്. ഒരു ദിവസം പരമാവധി 75 ആളുകള്‍.
സൂചിപ്പാറ വെളളച്ചാട്ടത്തില്‍ മുതിര്‍ന്നവര്‍ക്ക് 118 രൂപയും വിദ്യാര്‍ഥികള്‍ക്ക് 70 രൂപയും വിദേശികള്‍ക്ക് 230 രൂപയുമാണ് പ്രവേശന ഫീസ്. ഒരു ദിവസം പരമാവധി 500 ആളുകളെ അനുവദിക്കും. ബാണാസുരമല-മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ മുതിര്‍ന്നവര്‍ക്ക് 100 രൂപയും വിദ്യാര്‍ഥികള്‍ക്ക് 50 രൂപയും വിദേശികള്‍ക്ക് 200 രൂപയുമാണ് പ്രവേശന ഫീസ്. ഒരു ദിവസം പരമാവധി 500 സന്ദര്‍ശകര്‍.
കാറ്റുകുന്ന് ആനച്ചോല ട്രക്കിങ് മുതിര്‍ന്നവര്‍ക്ക് (എട്ട് പേരുടെ (ഗ്രൂപ്പിന്) 5000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയും വിദേശികള്‍ക്ക് 7000 രൂപയുമാണ് പ്രവേശന ഫീസ്. ഒരു ദിവസം 25 സന്ദര്‍ശകര്‍. ഹൈകോടതിയുടെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കോടൂറിസം കേന്ദ്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി തുറക്കുന്നതിന് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. ദീപയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായി സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത്ത് കെ. രാമന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.