തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്ന് ലേബർ കമീഷണർ
text_fieldsതിരുവനന്തപുരം : തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ലേബർ കമീഷണർ ഡോ കെ വാസുകി. പ്ലാന്റേഷൻ ഇൻസ്പെക്ടർമാരുടെയും ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് ഓഫീസിന്റെയും പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ.
തൊഴിലാളികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് മൂന്നാർ മേഖലയിലെ തോട്ടം തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും ലേബർ കമീഷണർ ചർച്ച നടത്തി. തൊഴിലാളികളുടെ മെഡിക്കൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള കാലതാമസം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾ തൊഴിലാളികൾ കമീഷണറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് തൊഴിലാളികളുടെ ലയങ്ങളും കുട്ടികളുടെ ക്രഷും കമീഷണർ സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുകയുണ്ടായി.
മൂന്നാർ ലേബർ കോംപ്ലക്സിന്റെ നിർമ്മാണ പുരോഗതിയും കമീഷണർ വിലയിരുത്തി. യോഗത്തിൽ അഡീഷണൽ ലേബർ കമീഷണർ കെ.എം സുനിൽ, ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് സുനിൽ. കെ. തോമസ്, പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.