Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷദ്വീപ്...

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആട്ടിൻതോലിട്ട വർഗീയ കോമരം; ദ്വീപിൽ നിന്ന് ഒാടിക്കണം -വി.ഡി. സതീശൻ

text_fields
bookmark_border
vd satheesan
cancel

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേൽ ആട്ടിൻതോലിട്ട വർഗീയ കോമരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഡ്മിനിസ്ട്രേറ്റർ കാണിക്കുന്നത് തോന്നിവാസമാണ്. ദ്വീപിൽ നിന്ന് അഡ്മിസ്ട്രേറ്ററെ ഒാടിക്കണം. ലക്ഷദ്വീപുകാരുടെ തനിമയെ കേന്ദ്ര സർക്കാർ തകർക്കുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.

ലക്ഷദ്വീപ് അ​ഡ്മി​നി​സ്ട്രേ​റ്ററുടെ സം​ഘ്പ​രി​വാ​ർ അജണ്ടകൾക്കെതിരായ പോരാട്ടത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് രാഷ്​ട്രീയ കേരളം ഒത്തുചേരുന്നത്. സി.പി.എം, സി.പി.ഐ, കോൺഗ്രസ്​, മുസ്​ലിംലീഗ്​ കക്ഷികളും ചലച്ചിത്ര, സാംസ്കാരിക പ്രവർത്തകരും ലക്ഷദ്വീപിനായി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്​തു. മുഖ്യമന്ത്രി പിണറായി വിജയൻ, ബിനോയ് വിശ്വം, ഇ.ടി. മുഹമ്മദ് ബഷീർ, ശശി തരൂർ, അടക്കമുള്ളവർ രൂക്ഷ പ്രതികരണമാണ് നടത്തിയത്.

ലക്ഷദ്വീപിൽ നിന്ന്​ വരുന്നത്​ ഗൗരവകരമായ വാർത്തകളാണെന്നായിരുന്നു​ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്​. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതത്തിനും സംസ്​കാരത്തിനും വെല്ലുവിളി നേരിടുന്നു. ഇത്​ അംഗീകരിക്കാനാവി​ല്ല. ലക്ഷദ്വീപും കേരളവുമായി ദീർഘകാലത്തെ ബന്ധമാണ്​ നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലക്ഷദ്വീപ് ജനതയുടെ സ്വത്വവും, സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ എല്ലാ ജീവിത വ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച് ജീവിക്കുന്ന ആ ജനതയെ ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന്​ ശശി തരൂർ എം.പി പറഞ്ഞു. ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കേണ്ടത് നമ്മുടെ കടമയാണെന്നും ധാർമികമായ ഉത്തരവാദിത്തമാണെന്ന​ും ശശി തരൂർ പറഞ്ഞു.

അതേസമയം, ലക്ഷദ്വീപ്​ നിവാസികൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയും ഇല്ലാകഥകൾ ​പ്രചരിപ്പിച്ചും വിഷയത്തെ നേരിടുന്ന സമീപനമാണ്​ ബി.ജെ.പി നേതാക്കൾ സ്വീകരിച്ചത്​. ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസർക്കാറിന്‍റെ ലക്ഷ്യമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രന്‍റെ പ്രതികരണം. ലക്ഷദീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര സർക്കാറിനുമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണെന്നായിരുന്നു ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്​ദുല്ലക്കുട്ടി പറഞ്ഞത്​.

സംഘ്​പരിവാർ കേന്ദ്രങ്ങൾ ദ്വീപ്​ നിവാസികളെ രാജ്യദ്രോഹികളാക്കിയും ലഹരി മരുന്ന്​ കേന്ദ്രങ്ങളായും ചിത്രീകരിച്ചുള്ള വ്യാച പ്രചാരണങ്ങളും നടത്തുന്നുണ്ട്​. ദ്വീപിലെ ബീഫ്​ നിരോധന വിഷയത്തിലടക്കം കൃത്യമായ ഉത്തരം നൽകാൻ ബി.ജെ.പിക്കായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opposition leaderLakshadweepcongresssave Lakshadweep
News Summary - The Lakshadweep administrator must be driven off the island says VD Satheesan
Next Story