മുല്ലപ്പെരിയാർ ഡാമിലെ അവസാന ഷട്ടറും അടച്ചു
text_fieldsഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ന്നതോടെ ഡാമിന്‍റെ തുറന്ന എല്ലാ സ്പിൽവേ ഷട്ടറുകളും അടച്ചു. 138.50 അടിയാണ് നിലവിലെ ജലനിരപ്പ്. ഇന്ന് 11 മണിയോടെയാണ് മുല്ലപ്പെരിയാറിലെ അവസാന ഷട്ടറും അടച്ചത്. ഘട്ടം ഘട്ടമായാണ് തുറന്നു വെച്ചിരുന്ന എട്ട് ഷട്ടറുകളും തമിഴ്നാട് അടച്ചത്.
പിന്നെയുള്ള ആറെണ്ണത്തിൽ മൂന്നെണ്ണം ഇന്ന് പുലർച്ചെ അഞ്ച് മണിക്കും താഴ്ത്തി. ഏഴ് മണിക്കുള്ളിൽ വീണ്ടും രണ്ടെണ്ണം അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതാണ് ഷട്ടറുകൾ അടക്കാൻ കാരണം. ഇക്കുറി രണ്ടാം തവണയാണ് തുറന്ന ഷട്ടറുകൾ എല്ലാം അടയ്ക്കുന്നത്. നേരത്തെ ഇതു പോലെ അടച്ചതിന് പിന്നാലെ മഴ ശക്തമായതിനെ തുടർന്ന് വീണ്ടും ഡാം തുറക്കേണ്ടി വരികയായിരുന്നു.
ആനയിറങ്കൽ ഡാം പരമാവധി സംഭരണ ശേഷി പിന്നിട്ടതോടെ നിറഞ്ഞൊഴുകാൻ തുടങ്ങി. ഇന്നലെ വൈകിട്ട് രണ്ടെണ്ണം അടച്ചു. അതിനിടെ ആനയിറങ്കൽ ഡാമിൽ പരമാവധി സംഭരണ ശേഷി കവിഞ്ഞതിനെ തുടർന്ന് സ്പിൽവേകളിലൂടെ ജലം ഒഴുകാൻ തുടങ്ങി. എട്ട് ഘനയടി വെള്ളമാണ് ഒഴുകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.