എൽ.ഡി.എഫ് അരൂർ പിടിച്ചു
text_fieldsഅരൂർ : ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിൽ ആധിപത്യമുറപ്പിച്ചു. അരൂർ ഡിവിഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ 1995 - ൽ കോൺഗ്രസിലെ കെ .രാജീവൻ വിജയിച്ചു.രണ്ടായിരത്തിൽ കോൺഗ്രസിലെ തന്നെ എം. കെ അബ്ദുൽ ഗഫൂർ വിജയിച്ച് യുഡിഎഫ് ഡിവിഷൻ നിലനിർത്തി.
2005-ൽകോൺഗ്രസ്സിലെ കനകം കൃഷ്ണപിള്ള വിജയിച്ച് അരൂർ ഡിവിഷൻ യുഡിഎഫിന് തന്നെ എന്ന് തെളിയിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരിക്കെ രണ്ടുവർഷം കഴിഞ്ഞ് കനകം കൃഷ്ണപിള്ള നിര്യാതയായതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടത്തി.ഉപതെരഞ്ഞെടുപ്പിൽ ബേബി ടീച്ചർ വിജയിച്ച് എൽഡിഎഫ് ആദ്യമായി അരൂർ ഡിവിഷൻ പിടിച്ചു . എന്നാൽ 2010 - ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ ഉമേശൻ വിജയിച്ച് അരൂർ സീറ്റ് യു ഡി എഫിൽ നിലനിർത്തി.
പുത്തൻ പരീക്ഷണത്തിലൂടെ എൽഡിഎഫ് 2015 -ൽ ദലീല ജോജോയെ സ്വതന്ത്രസ്ഥാനാർത്ഥിയായി എൽഡിഎഫ് മത്സരിച്ചു വിജയിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച ദലീമ രണ്ടര വർഷക്കാലം വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചു. തുടർന്നു 2020 ൽ ജില്ലാ പഞ്ചായത്തിലേക്ക് ജനറൽ സീറ്റ് ആയിരുന്നിട്ടു പോലും ദലീമ വീണ്ടും അരൂരിൽ മത്സരിക്കുമ്പോൾ ,പാർട്ടി ചിഹ്നമായ അരിവാൾചുറ്റിക നക്ഷത്രത്തിൽ വിജയിച്ചു. ദലീമ എന്ന പിന്നണിഗായിക യുടെ അരൂർ ഡിവിഷനിലെ ജനപിന്തുണ,നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പരീക്ഷിച്ചു നോക്കിയപ്പോഴും വിജയംകണ്ടു .
ദലീമ എം .എൽ. എ ആയതോടെ അരൂർ ഡിവിഷൻ നടത്തിയ ഉപതെരഞ്ഞെടുപ്പിൽ ടി.ടി .സി വിദ്യാർത്ഥിയും , വിദ്യാർത്ഥി നേതാവുമായ അനന്തു രമേശൻ വിജയിച്ചതോടെ ,യുഡിഎഫിന്‍റെ തട്ടകമായിരുന്ന അരൂരിൽ, എൽ. ഡി. എഫ് പിടിമുറുക്കുകയാണ്. ഒരു തിരിച്ചുവരവിന് യു.ഡി.എഫ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ കഠിനപ്രയത്നം ആവശ്യമായിവരും. മുൻ അരൂർ ഡിവിഷൻ മെമ്പർ ദലീമ ജോജോയുടെ വിജയം കൂടിയാണ് അനന്തുരമേശൻറെ വിജയം.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ വിശ്രമരഹിതമായി സ്ഥാനാർഥി കൊപ്പം എംഎൽഎയും വോട്ടർമാരെ കാണാൻ ഉണ്ടായിരുന്നു.അനന്തുവിൻറെ വിജയം ദലീമയും ആഘോഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.