തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാൻ ലീഗ് തീരുമാനം
text_fieldsമലപ്പുറം: 15 ദിവസത്തിനകം കൂടുതൽ സംസ്ഥാനങ്ങളിൽ മുസ്ലിം ലീഗിന് സംസ്ഥാന കമ്മിറ്റികൾ നിലവിൽ വരുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. അത് കഴിഞ്ഞാലുടൻ ദേശീയകമ്മിറ്റി ചേർന്ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നും ദേശീയ രാഷ്ട്രീയകാര്യസമിതി യോഗശേഷം അദ്ദേഹം പറഞ്ഞു.
ഇതിന് മുന്നോടിയായുള്ള മെമ്പർഷിപ് പ്രവർത്തനങ്ങൾ പൂർത്തിയായി. ദേശീയ ആസ്ഥാന മന്ദിരത്തിന്റെ സോഫ്റ്റ് ലോഞ്ചിങ് ഉടൻ നടത്തും. അതിനായി ഡൽഹിയിൽ വാങ്ങിയ കെട്ടിടത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്.
ലോക്സഭ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാനും ഇൻഡ്യ സഖ്യത്തെ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. കേരളത്തിൽ സ്ഥാനാർഥിനിർണയ കാര്യങ്ങൾക്ക് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ യോഗം ചുമതലപ്പെടുത്തി. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെ ഒരുമിച്ച് പ്രഖ്യാപിക്കും.
യു.പി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലീഗിന് സ്ഥാനാർഥികളെ നിർത്താവുന്ന സാഹചര്യമായിട്ടുണ്ട്. അയോധ്യ രാമക്ഷേത്ര നിർമാണം ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിനുപയോഗിക്കുന്നതിനെയാണ് എതിർക്കുന്നത്. അത് ആരാധനയോടുള്ള എതിർപ്പല്ല. വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടിനെ ലീഗ് സ്വാഗതം ചെയ്യുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഷ്ട്രീയകാര്യസമിതി യോഗം ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം. ഖാദര്‍ മൊയ്തീന് ഉദ്ഘാടനം ചെയ്തു. ദേശീയ ഉപദേശക സമിതി ചെയര്മാന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു.
ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, വൈസ് പ്രസിഡന്റ് ദസ്തഗീര്‍ ആഗ, സെക്രട്ടറിമാരായ ഖുംറം അനീസ് ഉമര്‍, സിറാജ് ഇബ്രാഹിം സേട്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. അബൂബക്കര്‍, ദേശീയ സെക്രട്ടറി സി.കെ. സുബൈര്‍, എം.പി. മുഹമ്മദ് കോയ, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫലി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് വി.പി. അഹമ്മദ് ഷാജു, ദേശീയ ജനറല്‍ സെക്രട്ടറി എസ്.എച്ച്. അര്‍ഷദ്, ഖാഇദെ മില്ലത്ത് പ്രൊജക്റ്റ് കോ ഓഡിനേറ്റര്‍ പി.എം.എ സമീര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.