ഇടതുപക്ഷത്തിന് പണം കൊടുക്കേണ്ട കാര്യമില്ല; ചെന്നിത്തല ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതിനെതിരെ സുധാകരൻ
text_fieldsതിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും എം.എൽ.എയുമായ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. സർക്കാറിന് സംഭാവന നൽകണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. ഇടതുപക്ഷത്തിന് പണം കൊടുക്കേണ്ട ആവശ്യമില്ല.
സംഭാവന നൽകാൻ കോൺഗ്രസിന്റേതായ ഫോറങ്ങളുണ്ട്. അതിലൂടെ സംഭാവന നൽകുകയായിരുന്നു വേണ്ടതെന്നും സുധാകരൻ പറഞ്ഞു. നേരത്തെ രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വലിയ പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് രമേശ് ചെന്നിത്തല സംഭാവന നൽകിയത്.
അതേസമയം, സുധാകരന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിന് പിന്നാലെ നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.
വ്യവസായികളും സിനിമ താരങ്ങളും ഉൾപ്പടെ സംഭാവന നൽകിയിരുന്നു. അതേസമയം, ദുരിതാശ്വാസനിധിക്കെതിരെ വ്യാപകമായ പ്രചാരണങ്ങളും നടക്കുന്നുണ്ട്. വ്യാജ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.