മൂന്നു ജില്ലകളിൽ മാറ്റവുമായി പുതിയ ഡി.സി.സി പ്രസിഡന്റുമാരുടെ പ്രഖ്യാപനം
text_fieldsന്യൂഡൽഹി: തർക്കംമൂലം വൈകിയ കോൺഗ്രസ് ഡി.സി.സി പ്രസിഡൻറുമാരുടെ പട്ടിക തിരുത്തലുകളോടെ പുറത്ത്. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്ക് അന്തിമ പട്ടികയിൽ ശിപാർശ ചെയ്ത പേരുകൾ വെട്ടി. കോട്ടയത്ത് നാട്ടകം സുരേഷും ആലപ്പുഴയിൽ ബി. ബാബു പ്രസാദും ഇടുക്കിയിൽ സി.പി. മാത്യുവും പ്രസിഡൻറുമാർ.
മറ്റു ജില്ലകളിലെ പ്രസിഡൻറുമാർ ഇവരാണ്: കാസർകോട് പി.കെ. ഫൈസൽ, കണ്ണൂർ മാർട്ടിൻ ജോർജ്, വയനാട് എൻ.ഡി. അപ്പച്ചൻ, കോഴിക്കോട് കെ. പ്രവീൺ കുമാർ, മലപ്പുറം വി.എസ്. ജോയി, പാലക്കാട് എ. തങ്കപ്പൻ, തൃശൂർ ജോസ് വെള്ളൂർ, എറണാകുളം മുഹമ്മദ് ഷിയാസ്, പത്തനംതിട്ട സതീഷ് കൊച്ചുപറമ്പിൽ, കൊല്ലം രാജേന്ദ്രപ്രസാദ്, തിരുവനന്തപുരം പാലോട് രവി.
ആലപ്പുഴയിൽ കെ.പി. ശ്രീകുമാറിനെയും കോട്ടയത്ത് ഫിൽസൺ മാത്യൂസിനെയും ഇടുക്കിയിൽ അഡ്വ. എസ്. അശോകനെയുമാണ് സംസ്ഥാന നേതൃത്വം നൽകിയ അന്തിമ പട്ടികയിൽനിന്ന് വെട്ടിയത്. ഗ്രൂപ്പു നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും സമ്മർദത്തെ തുടർന്നാണ് മാറ്റം.
അതേസമയം, പട്ടികയെച്ചൊല്ലിയുള്ള കടുത്ത അമർഷം മാറിയിട്ടില്ല. ഗ്രൂപ് തർക്കങ്ങൾക്കുപുറമെ വനിത, പിന്നാക്ക പ്രാതിനിധ്യവും സാമുദായിക സന്തുലനവും പാലിച്ചില്ലെന്ന പ്രശ്നം അതേപടി തുടരുന്നു. പുതിയ നേതൃനിരയുടെ ഇഷ്ടക്കാരെ നോമിനേറ്റ് ചെയ്തുവെന്ന പരാതിയും ബാക്കി.
പുതിയ ഡി.സി.സി അധ്യക്ഷന്മാർ:
- തിരുവനന്തപുരം- പാലോട് രവി
- കൊല്ലം- പി. രാജേന്ദ്ര പ്രസാദ്
- പത്തനംതിട്ട - സതീഷ് കൊച്ചുപറമ്പിൽ
- ആലപ്പുഴ - ബി. ബാബുപ്രസാദ്
- കോട്ടയം- നാട്ടകം സുരേഷ്
- ഇടുക്കി -സി.പി. മാത്യു
- എറണാകുളം-മുഹമ്മദ് ഷിയാസ്
- തൃശൂര്‍ -ജോസ് വെള്ളൂര്‍
- പാലക്കാട്- എ. തങ്കപ്പന്
- മലപ്പുറം- അഡ്വ. വി.എസ്. ജോയ്
- കോഴിക്കോട്- അഡ്വ. കെ. പ്രവീണ്‍ കുമാര്‍
- വയനാട്- എൻ.ഡി. അപ്പച്ചൻ
- കണ്ണൂർ- മാർട്ടിൻ ജോർജ്
- കാസർകോട് -പി.കെ. ഫൈസൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.