മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തും -മന്ത്രി
text_fieldsചാത്തന്നൂർ: മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നതായി മന്ത്രി സജി ചെറിയാൻ. ചാത്തന്നൂർ മത്സ്യ മാർക്കറ്റിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 5.28 കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ചാത്തന്നൂർ മത്സ്യ മാർക്കറ്റ് നിർമിക്കുന്നത്. 1482.11 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളായി നിർമിക്കുന്ന കെട്ടിടത്തിൽ മത്സ്യവിപണന ഔട്ട്ലെറ്റുകൾ, ഇറച്ചിക്കടകൾ, ലേലഹാൾ, പച്ചക്കറിക്കടകൾ, ഫ്രീസർ മുറി, പ്രിപ്പറേഷൻ മുറി, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം, വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം തുടങ്ങിയവ ഒരുക്കും.
ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു, സംസ്ഥാന തീരദേശ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ പി.ഐ. ഷെയ്ക് പരീത്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരിഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ, സംസ്ഥാന തീരദേശ വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം ഇ. കെന്നഡി, ചീഫ് എൻജിനീയർ ടി.വി. ബാലകൃഷ്ണൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. പ്രിൻസ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമല വർഗീസ്, സ്ഥിരം സമിതി അധ്യക്ഷൻ എൻ. ശർമ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ. സജീവ് കുമാർ, ആർ. അമൽ ചന്ദ്രൻ, ഷൈനി ജോയി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.