സി.പി.എം നിർദേശിച്ച ജെ.ഡി.എസുമായി ലയനത്തിനില്ലെന്ന് തുറന്നടിച്ച് എൽ.ജെ.ഡി
text_fields
തിരുവനന്തപുരം: സി.പി.എം നിർദേശിച്ച ജെ.ഡി.എസുമായുള്ള ലയനത്തിനില്ലെന്ന് തുറന്നടിച്ച് എൽ.ജെ.ഡി സംസ്ഥാന നേതൃത്വം. എൽ.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുരങ്കംവെക്കാനുള്ള രഹസ്യഅജണ്ടയുടെ ഭാഗമായാണ് ലയനമെന്ന ആവശ്യവുമായി ജെ.ഡി.എസ് പിന്നാലെ കൂടുന്നതെന്ന് എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ്. ദേശീയതലത്തില്‍ ജെ.ഡി.എസിനെക്കുറിച്ച് നല്ല അഭിപ്രായമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എൽ.ഡി.എഫിൽ എല്‍.ജെ.ഡിയുമായുള്ള സീറ്റ് വിഭജനചര്‍ച്ച ഒന്നാംവട്ടം പൂര്‍ത്തിയായി. രണ്ടാംവട്ടം ചര്‍ച്ചകള്‍ തുടങ്ങാനിരിക്കുമ്പോഴാണ് ലയനമെന്ന ആവശ്യവുമായി വീണ്ടും ജെ.ഡി.എസ് വരുന്നത്. ഇത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കാനും മുന്നണിയിലെ സീറ്റ്വിഭജനചര്ച്ചകളെ പ്രതിസന്ധിയിലാക്കാനുമാണ്.
ഇരു പാർട്ടികളും തമ്മിലുള്ള ലയനചര്‍ച്ച തൽക്കാലം വേണ്ടെന്ന് ജനുവരി 13 ലെ എല്‍.ജെ.ഡി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇത് സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ്കുമാര്‍ തന്നെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഒഴിയാബാധ പോലെ ആ പാര്‍ട്ടി പിന്നാലെ കൂടിയിരിക്കുകയാണെന്നും െഷയ്ഖ് പി. ഹാരിസ് പറഞ്ഞു.
കര്‍ണാടകയില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ലജിസ്ലേറ്റിവ് കൗണ്‍സിലില്‍ ഭരണം നടത്തുന്ന പാര്‍ട്ടിയാണത്. ജെ.ഡി.എസിെൻറ സഹായത്തോടെയാണ് അവിടെ ഗോവധനിരോധന നിയമം ബി.ജെ.പി നടപ്പാക്കിയത്. ബി.ജെ.പിയോടുള്ള സമീപനത്തിലും രാഷ്ട്രീയനയത്തിലും ജെ.ഡി.എസ് വ്യക്തത വരുത്തണം.
സോഷ്യലിസ്റ്റ്, മതേതര മുന്നണിയെന്ന നിലയില്‍ എൽ.ഡി.എഫിൽ അംഗീകരിക്കാവുന്ന ബാന്ധവത്തെ മാത്രമേ എല്‍.ജെ.ഡിക്ക് സ്വീകരിക്കാനാകൂ. മറിച്ചാണെങ്കിൽ ദേശീയ നേതൃത്വവുമായുള്ള ബന്ധം ഉപേക്ഷിച്ച് സംസ്ഥാനത്തെ ജെ.ഡി.എസ് വിഭാഗം എല്‍.ജെ.ഡിയുമായി ലയിക്കുകയാണ് വേണ്ടത്. അതിനുള്ള വാതില്‍ തങ്ങള്‍ തുറന്നിട്ടിരിക്കുന്നു.
ജെ.ഡി.എസിലെ നിരവധി പ്രവര്‍ത്തകരും നേതാക്കളും എല്‍.ജെ.ഡിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ജെ.ഡി.എസിെൻറ ഓഫിസ് തന്നെ എല്‍.ജെ.ഡിയുടേതായി. പെരുമ്പാവൂര്‍, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും ജെ.ഡി.എസില്‍ നിന്ന് കൂട്ടത്തോടെ പ്രവര്‍ത്തകരും നേതാക്കളും എല്‍.ജെ.ഡിയിലേക്ക് വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.