ലോകായുക്ത ഗവർണർക്ക് സ്പെഷൽ റിപ്പോർട്ട് സമർപ്പിച്ചു
text_fieldsതിരുവനന്തപുരം: ലോകായുക്ത ഗവർണർക്ക് സ്പെഷൽ റിപ്പോർട്ട് സമർപ്പിച്ചു. കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിലെ വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നല്കാത്ത നടപടി ചോദ്യം ചെയ്ത് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയിലാണ് സ്പെഷൽ റിപ്പോർട്ട് സമർപ്പിച്ചത്. ലോകായുക്ത പരിഗണിക്കുന്ന കേസുകളിൽ അന്തിമ വാദം കഴിഞ്ഞ് സെക്ഷൻ 12(ഒന്ന്) അല്ലെങ്കിൽ 12(മൂന്ന്) പ്രകാരം നല്കുന്ന റിപ്പോർട്ടിന്മേൽ സർക്കാർ സ്വീകരിച്ച നടപടി ലോകായുക്തക്ക് റിപ്പോർട്ട് ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നു.
ഇപ്രകാരം നല്കിയ റിപ്പോർട്ട് ത്യപ്തികരമല്ലെങ്കിൽ ലോകായുക്തക്ക് ഈ വിഷയത്തിൽ ഒരു സ്പെഷൽ റിപ്പോർട്ട് ഗവർണർക്ക് നല്കാം. ഗവർണർ ഒരു വിശദീകരണ കുറിപ്പോടുകൂടി പ്രസ്തുത റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കണമെന്നാണ് ലോകായുക്ത നിയമം സെക്‌ഷൻ 12 (ഏഴ്) നിഷ്കർഷിക്കുന്നത്. കേരള ഓട്ടോമൊബൈൽസിലെ വിരമിച്ച ജീവനക്കാർ നല്കിയ പരാതിയിൽ അന്തിമ വാദത്തിന് ശേഷം നല്കിയ റിപ്പോർട്ടിന്മേലുള്ള സർക്കാരിന്റെയും കേരള ഓട്ടോമൊബൈൽസ് എം.ഡി യുടയും നടപടി റിപ്പോർട്ട് ത്യപ്തികരമല്ല എന്ന് ചൂണ്ടികാട്ടിയാണ് ലോകായുക്ത സ്പെഷൽ റിപ്പോർട്ട് ഗവർണർക്ക് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.