മഴക്കെടുതി; കെ.എസ്.ഇ.ബിക്ക് നഷ്ടം 12.5 കോടി
text_fieldsതിരുവനന്തപുരം: മഴക്കെടുതിയില്‍ കെ.എസ്.ഇ.ബിക്ക് പന്ത്രണ്ടര കോടിയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. മഴക്കെടുതിയില്‍ 11 കെ.വി ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉള്‍പ്പെടെ നശിച്ചാണ് വലിയ നാശനഷ്ടമുണ്ടായത്. മൂന്നരലക്ഷം കണക്ഷനുകൾ തടസപ്പെട്ടു. ഇതില്‍ രണ്ടരലക്ഷത്തോളം കണക്ഷനുകള്‍ പുന:സ്ഥാപിച്ചു. മഴ ഏറെ നാശം വിതച്ച മേഖലകളില്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം കണക്ഷനുകള്‍ പുന:സ്ഥാപിക്കാനുണ്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറക്ക് ഈ കണക്ഷനുകള്‍ പുനസ്ഥാപിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.
മഴ കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടുകള്‍ തല്‍ക്കാലം തുറന്നുവിടില്ല. 19 അണക്കെട്ടുകളിലും ശരാശരി 90 ശതമാനത്തോളം വെള്ളമുണ്ട്. ജലനിരപ്പ് ഉയര്‍ന്നാല്‍ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കും. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം കൂട്ടാന്‍ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
പറമ്പിക്കുളം അണക്കെട്ടിലെ ജലനരിപ്പ് ക്രിമീകരിക്കാനും ആവശ്യപ്പെട്ടു. മഴ ശക്തമായതോടെ വൈദ്യുതി ആവശ്യത്തില്‍ കുറവ് വന്നിട്ടുണ്ട്. 3400 മെഗാവാട്ടാണ് പ്രതിദിന ഉപഭോഗം. പീക് ടൈമിലെ വൈദ്യുതി ലഭ്യത കുറവ് 50 മെഗാവാട്ട് മാത്രമാണ്. നിലവില്‍ കാര്യമായ വൈദ്യുതി പ്രതിസന്ധിയില്ല. ജലവൈദ്യുത പദ്ധതികളില്‍ നിന്നും പരമാവധി ഉത്പാദനം നടത്തുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.