പ്രഥമാധ്യാപകർ നടക്കുകയാണ്; ത്രാസ് തേടി
text_fieldsകോട്ടയം: സ്കൂൾ തുറന്നതോടെ സംസ്ഥാനത്തെ പ്രഥമാധ്യാപകർ ത്രാസ് തേടി നടക്കുന്ന തിരക്കിലാണ്. കുട്ടികൾ സ്കൂളിൽ വരാത്ത ദിവസങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ അവർക്കുള്ള അരി നൽകണമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിെൻറ സർക്കുലറാണ് പ്രഥമാധ്യാപകരെ ത്രാസ് അന്വേഷിച്ച് നടത്തിക്കുന്നത്. ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികൾക്ക് ഭക്ഷ്യ ഭദ്രത അലവൻസിെൻറ ഭാഗമായി അവർ ഹാജരാകാത്ത പ്രവൃത്തിദിവസങ്ങളിലെ അരി വിതരണം െചയ്യാനാണ് സർക്കുലറിലെ നിർദേശം. ഒരുദിവസം പ്രീ പ്രൈമറിക്ക് 30 ഗ്രാം, എൽ.പി വിഭാഗത്തിന് 100 ഗ്രാം, യു.പി വിഭാഗത്തിന് 150 ഗ്രാം എന്നീ അളവുകളിലാണ് അരി നൽകേണ്ടത്. ഹാജരാകാത്ത ദിവസങ്ങൾ എന്നതിൽ ബാച്ച് ക്രമീകരണത്തിെൻറ പേരിൽ വരേണ്ടതില്ലാത്ത ദിവസങ്ങൾ, മറ്റെന്തെങ്കിലും കാരണത്താൽ സ്കൂളിൽ ഹാജരാകാൻ സാധിക്കാത്ത ദിവസങ്ങൾ, കനത്ത മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് സ്കൂളിന് അവധി പ്രഖ്യാപിച്ച ദിവസങ്ങൾ എന്നിവയാണ് ഉൾപ്പെടുക. ഒരു ദിവസം ഇടവിട്ടാണ് കുട്ടികൾ സ്കൂളിലെത്തുന്നത്. അതുപ്രകാരം ആഴ്ചയിൽ രണ്ടുദിവസവും മൂന്നുദിവസവും സ്കൂളിൽ വരാത്ത കുട്ടികൾ ഉണ്ട്. നവംബറിലെ കണക്കെടുത്താൽ, എൽ.പിയിൽ ആഴ്ചയിൽ രണ്ടുദിവസം വെച്ച് മാസത്തിൽ 10 ദിവസം വരാത്തവർക്ക് ഒരു കിലോ അരിയാണ് നൽേകണ്ടത്. മൂന്നുദിവസം വെച്ച് 13 ദിവസം വരാത്തവർക്ക് 1.300 ഗ്രാം അരിയും. യു.പി വിഭാഗത്തിൽ ആഴ്ചയിൽ രണ്ടു ദിവസം വെച്ച് മാസത്തിൽ 10 ദിവസം വരാത്തവർക്ക് ഒന്നര കിലോയും ആഴ്ചയിൽ മൂന്നുദിവസം വെച്ച് 13 ദിവസം വരാത്തവർക്ക് 1.950 കിലോയും നൽകണം. പ്രീ പ്രൈമറിക്ക് ക്ലാസ് തുടങ്ങിയിട്ടില്ല. ഇവർക്ക് ദിവസം 30 ഗ്രാം അരി വീതം നവംബറിലെ 24 പ്രവൃത്തി ദിവസങ്ങളിലേക്ക് 720 ഗ്രാം അരി നൽകണം.
ക്ലാസുകാർക്ക് ഓഫ്ലൈൻ ക്ലാസുകൾ ആരംഭിച്ചത് നവംബർ രണ്ടാമത്തെ ആഴ്ച മുതലാണെങ്കിലും ഒന്നു മുതലുള്ള സ്കൂൾ പ്രവൃത്തിദിവസം കണക്കാക്കി അരി നൽകണം. ഒാരോരുത്തർക്കുമുള്ള അരി അളന്നുനൽകലാണ് ഇപ്പോൾ പ്രധാനാധ്യാപകരുടെ പ്രധാന പണി. ഇതിന് ത്രാസ് സ്വന്തമായി വാങ്ങിയവരും സമീപത്തെ കടയിൽനിന്ന് കടം വാങ്ങിയവരും അരി കടയിൽ െകാണ്ടുപോയി അളന്ന് വാങ്ങിയവരും ഉണ്ട്.
സ്കൂളുകൾ റേഷൻകടയായി
സ്കൂളിെൻറ അക്കാദമിക് പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്ന രീതിയിലായി ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ്. പദ്ധതി നടത്തിപ്പ് പ്രധാനാധ്യാപകരുടെ തലയിൽ െവച്ചിരിക്കുകയാണ് സർക്കാർ. ഫണ്ട് കാലോചിതമായി പരിഷ്കരിക്കുന്നില്ല. കഴിഞ്ഞമാസം 38,000 രൂപ വരെ നഷ്ടം വന്ന പ്രധാനാധ്യാപകർ ഉണ്ട് സംസ്ഥാനത്ത്. ഇതിനിടയിലാണ് അരി അളക്കലും. സ്കൂളുകൾ റേഷൻകടയായ അവസ്ഥയാണ് -കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഇ.ടി.കെ. ഇസ്മായിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.