റേഷൻകട ജീവനക്കാരനെ ആക്രമിച്ചയാൾ പിടിയിൽ
text_fieldsആക്രമണം നടന്ന റേഷൻ കടയുടെ ഉൾവശത്ത് പൊട്ടിയ കുപ്പിച്ചില്ല്. ഇൻസെറ്റിൽ ശശിധരൻനായർ
മാന്നാർ: മദ്യലഹരിയിൽ റേഷൻകട ജീവനക്കാരനായ മാന്നാർ കുളഞ്ഞിക്കാരാഴ്മ മണലിൽകാട്ടിൽ ശശിധരൻ നായർ(59)നെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിച്ച കേസിൽ ടിപ്പർ ലോറിഡ്രൈവറായ കുട്ടമ്പേരൂർ ചെമ്പകമഠത്തിൽ സനൽ(45)നെ മാന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. എ. ആർ.ഡി 59ാംനമ്പർ റേഷൻ കടയിലെ ജീവനക്കാരനാണ് ശശിധരൻനായർ. വേള്ളിയാഴ്ച വൈകിട്ട് നാലിന് മദ്യലഹരിയിലെത്തിയ സനൽ തന്റെ മാതാവിന് സുഖമില്ലെന്നും അരിവേണമെന്നും റേഷൻകാർഡ് മസ്റ്ററിങ് ചെയ്യണമെന്നുമാവശ്യപ്പെട്ടു. മഞ്ഞക്കാർഡുള്ളവർക്ക് മാത്രമാണ് മസ്റ്റർ ചെയ്യുന്നതെന്ന് അറിയിച്ചതിൽ പ്രകോപിതനായ സനൽ കയ്യിലുണ്ടായിരുന്ന ബിയർകുപ്പി കൊണ്ട് ശശിധരൻനായരുടെ തലക്കടിക്കുകയിരുന്നു.
പരിക്കേറ്റ ശശിധരൻനായർ മാവേലിക്കര ജില്ല ആശുപത്രിയിൽ ചികിത്സതേടി. പ്രതിയെ മാന്നാർ പൊലീസ് ഇൻസ്പെക്ടർ ബി. രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു വൈദ്യപരിശോധനക്കു വിധേയനാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.