അമ്മയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
text_fieldsനേമം: കുടുംബവഴക്കിന്റെ പേരില്‍ അമ്മയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ മലയിന്‍കീഴ് പൊലീസ് അറസ്റ്റുചെയ്തു. വിളവൂര്‍ക്കല്‍ ഈഴക്കോട് റോഡരികത്ത് വീട്ടില്‍ വാടകക്ക് താമസിക്കുന്ന ശ്രീധരപ്പണിക്കരുടെ മകന് സുരേഷ്കുമാര്‍ (58) ആണ് അറസ്റ്റിലായത്. 10ന് രാത്രി എട്ടോടെയാണ് സംഭവം. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് സുരേഷ്കുമാര്‍ ആരോപിച്ചിരുന്നു. ഇത് ഇയാളുടെ മാതാവ് പറഞ്ഞുവിലക്കി.
ഇതില്‍ പ്രകോപിതനായാണ് തന്റെ മാതാവിനെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കാട്ടാക്കട ഡിവൈ.എസ്.പി ജയകുമാറിന്റെ നിര്‍ദേശപ്രകാരം മലയിന്‍കീഴ് സി.ഐ എ. നിസാമുദ്ദീന്റെ നേതൃത്വത്തില്‍ എസ്.ഐ പി.ആര്. രാഹുല്‍, ജി.എസ്.ഐ ഗോപകുമാര്‍, ജി.എസ്.സി.പി.ഒമാരായ സുനില്‍, വിനേഷ് ചന്ദ്രന്, സി.പി.ഒമാരായ ശ്രീജിത്ത്, വിപിന്‍, സതീഷ്, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.