Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഴകിയ പച്ചക്കറി...

പഴകിയ പച്ചക്കറി നൽകിയത് ചോദ്യം ചെയ്ത ദമ്പതികളെ തലക്കടിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ

text_fields
bookmark_border
പഴകിയ പച്ചക്കറി നൽകിയത് ചോദ്യം ചെയ്ത ദമ്പതികളെ തലക്കടിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ
cancel

കരുനാഗപ്പള്ളി: പഴകിയ പച്ചക്കറികൾ നൽകിയത് ചേദ്യം ചെയ്തതിന് ദമ്പതികളെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പച്ചക്കറി വ്യാപാരി പൊലീസ്​ പിടിയിലായി. തഴവ ഗ്രീൻവില്ലയിൽ സജി (58) ആണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി തഴവ പഞ്ചായത്ത് ഓഫിസിന് സമീപം പ്രതി നടത്തുന്ന പച്ചക്കറി കടയിൽ നിന്ന് പച്ചകറി കിറ്റ് വാങ്ങിയ തൊടിയുർ സ്വദേശി ഉണ്ണികൃഷ്ണനും ഭാര്യക്കുമാണ് മർദ്ദനവും ഇരുമ്പ് വടിക്ക് തലക്കടിയുമേറ്റത്.

പ്രതി വിൽപ്പന നടത്തിയ പച്ചക്കറി കിറ്റിൽ പഴകിയ പച്ചക്കറികൾ ഉണ്ടെന്ന് പറഞ്ഞതോടെയാണ് പ്രതി അക്രമാസക്തനായി ആക്രമിക്കുകയും കടയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് വടിയെടുത്ത് ഇരുവരുടെയും തലക്കടിച്ചത്​.

സംഭവത്തിൽ കേസ്​ രജിസ്റ്റർ ചെയ്ത കരുനാഗപ്പള്ളി പൊലീസ്​ പ്രതിയെ പിടികൂടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestvegetable vendor
News Summary - The man who hit the couple who questioned them about giving them stale vegetables was arrested
Next Story