ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയയാൾക്ക് ജീവപര്യന്തം
text_fieldsപറവൂർ: ഭാര്യയെ കാസ്റ്റ് അയൺ അടുപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ. തുരുത്തിക്കര നാലുകണ്ടത്തിൽ ലേഖയെ (32) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കൊടകര കാവുംതറ കരയിൽ കളപുരക്കൽ ശിവദാസനെയാണ് (46) പറവൂർ രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി വി. ജ്യോതി ശിക്ഷിച്ചത്. ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കണം.
2017 നവംബർ 16ന് കുറുപ്പുംപടി തുരുത്തിക്കരയിലെ ഭാര്യവീട്ടിലാണ് കേസിനാസ്പദമായ സംഭവം. രണ്ട് മക്കൾക്കും ഭാര്യാമാതാവിനും ഒപ്പമാണ് പ്രതി താമസിച്ചിരുന്നത്. ഭാര്യയുമായി നിരന്തരം ഇയാൾ വഴക്കിലായിരുന്നു. വീടിന്റെ ഇറയത്തിരുന്ന ലേഖയുടെ തലക്ക് കാസ്റ്റ് അയൺ അടുപ്പു കൊണ്ട് ശിവദാസൻ അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ തല തകർന്ന് തലച്ചോർ പുറത്ത് വന്നതിനെ തുടർന്ന് ലേഖ തൽക്ഷണം മരിച്ചു.
സംഭവത്തിന് ശേഷം ഭാര്യ അപകടത്തിൽപ്പെട്ടു എന്ന് അയൽവാസികളെ തെറ്റിദ്ധരിപ്പിച്ച ശേഷം ഇളയ കുട്ടിയുമായി കടന്നു കളഞ്ഞ പ്രതിയെ കുറുപ്പുംപടി പൊലിസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. കോവിഡ് കാലത്ത് ജാമ്യത്തിൽ ഇറങ്ങിയ പ്രതി രണ്ടു തട്ടിപ്പ് കേസുകളിൽകൂടി പിന്നീട് പ്രതിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.