വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
text_fieldsകൊല്ലം: വിദേശത്തേക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിനികളായ യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിലായി. കർണാടക സ്വദേശിയായ ഷാജഹാനെയാണ് (38) കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതികൾക്ക് ഇംഗ്ലണ്ടിൽ ഡേ കെയർ സ്ഥാപനത്തിൽ ജോലിക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് 2022 നവംബർ മുതൽ 2023 ജനുവരി വരെയുള്ള കാലയളവിൽ പല തവണകളായി 2,15,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പണം നൽകിയ ശേഷവും വിസ ലഭിക്കാതായതോടെ പാസ്പോർട്ടും നൽകിയ പണവും തിരികെ ആവശ്യപ്പെട്ടു.
ഇത് നൽകാൻ പ്രതി തയാറായില്ല. തുടർന്ന് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സമാനമായ തട്ടിപ്പ് നടത്തിയതിന് ഇയാളെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്ത് കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതി റിമാൻഡ് ചെയ്യ്തതായും അറിയാൻ കഴിഞ്ഞു. തുടർന്ന് കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ഷാഫിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.