ഉരുക്ക് നേതൃത്വം പോലെ നിലകൊണ്ട മനുഷ്യൻ -സമദാനി
text_fieldsദുബൈ: പ്രതിസന്ധികൾക്കിടയിലും ഉരുക്ക് നേതൃത്വം പോലെ നയിച്ച നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് അബ്ദുസമദ് സമദാനി എം.പി ദുബൈയിൽ പറഞ്ഞു. ഒരിക്കലും സംഭവിക്കരുത് എന്ന് ആഗ്രഹിച്ചിരുന്ന ദുരന്തമാണ് ഇന്ന് സംഭവിച്ചത്. അടുത്തകാലത്തായി അദ്ദേഹത്തിന്‍റെ രോഗം മൂർഛിച്ചതിനെ തുടർന്ന് പതിനായിരങ്ങൾ പ്രാർഥനയിലായിരുന്നു.
നേതൃ സിദ്ധികൊണ്ട് സമൂഹത്തിന് മാർഗദർശനം നൽകിയ ഹൈദരലി തങ്ങൾ, സമുദായത്തിനും പാർട്ടിക്കും പ്രൗഡമായ നേതൃത്വം നൽകി. മനസ് കൊണ്ട് നിർമലനായിരുന്നു. പക്ഷെ, നേതൃത്വത്തിലിരിക്കുമ്പോഴും തീരുമാനമെടുക്കുമ്പോഴും വലിയ കരുത്തും ശക്തിയും നിശ്ചയദാർഡ്യവും പ്രകടിപ്പിച്ച നിരവധി ഘട്ടങ്ങളുണ്ട്. സമാധാനവും മതമൈത്രിയും അപകടപ്പെടുന്ന കാലത്താണ് ഹൈദരലി തങ്ങൾ നേതൃത്വം ഏറ്റെടുത്തത്. അഗാതമായ ആത്മീയത ഉള്ളിലുണ്ടായിരുന്നു.
മുസ്ലീം ലീഗിന്‍റെ അമരത്തിരുന്ന് ശക്തമായ രാഷ്ട്രീയ നേതൃത്വം നൽകുമ്പോഴും ആത്മീയ പ്രവർത്തനങ്ങൾ പ്രധാന അജണ്ടയായിരുന്നു. വ്യക്തികൾക്ക് സമാശ്വാസം നൽകി. ദുഖിക്കുന്നവർക്ക് ആശ്വാസം പകർന്നു. കലഹങ്ങൾ തീർത്ത് കൂട്ടിയിണക്കുന്ന കണ്ണിയായി. ഇത്തരം ജീവിതദൗത്യം അവസാനിപ്പാണ് ഹൈദരലി തങ്ങൾ യാത്രയാകുന്നതെന്നും സമാദാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.