മുഖംമൂടി ആക്രമണം: ഭാര്യയും മരിച്ചു; പിന്നിൽ പ്രഫഷനൽ സംഘമെന്ന് നിഗമനം
text_fieldsമാനന്തവാടി: പനമരം നെല്ലിയമ്പത്ത് മുഖംമൂടി ആക്രമണത്തിൽ പരിക്കേറ്റ വയോധികയും മരിച്ചു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് രണ്ടംഗ സംഘം ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചത്. താഴെ നെല്ലിയമ്പം കാവടം പത്മാലയത്തിൽ കേശവൻ മാസ്റ്റർ (72) സംഭവസ്ഥലത്തും ഭാര്യ പത്മാവതി (68) മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർധരാത്രി 12.45ഓടെയും മരിച്ചു. കൃത്യം നടത്തിയത് പ്രഫഷനൽ സംഘമെന്നാണ് പൊലീസിെൻറ നിഗമനം.
മുഖാവരണം അണിഞ്ഞ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പത്മാവതിയുടെ മൊഴി. ഒറ്റപ്പെട്ട സ്ഥലത്ത് ഇരുനില വീട്ടിൽ തനിച്ചാണ് ഇവർ താമസിച്ചിരുന്നത്. മുകളിലത്തെ നിലയിൽ നേരത്തെ കയറിക്കൂടിയ സംഘം ഇരുവരെയും ആക്രമിച്ചെന്നാണ് സൂചന. ബഹളം കേട്ട് ബന്ധുകൂടിയായ വയനാട് വിജിലൻസിലെ പൊലീസുകാരൻ അജിത്തും മറ്റൊരു അയൽവാസിയും ഓടിയെത്തിയപ്പോൾ വീടിെൻറ പ്രധാന ഹാളിൽ കേശവൻ കുത്തേറ്റ് ചരിഞ്ഞ് കിടക്കുന്ന നിലയിലും ഭാര്യ പത്മാവതി കുത്തേറ്റ് ചാരിനിൽക്കുന്ന നിലയിലുമായിരുന്നു. കേശവൻ മാസ്റ്ററുടെ വലത് കഴുത്തിന് വെേട്ടൽക്കുകയും നെഞ്ചിനും കുടലിനും കുത്തേറ്റിട്ടുമുണ്ട്. കുടൽമാല പുറത്തുവന്ന അവസ്ഥയിലാണ്. പത്മാവതിയുടെ കഴുത്തിെൻറ മുൻഭാഗത്താണ് കുത്തേറ്റത്.
കണ്ണൂർ റേഞ്ച് ഐ.ജി കെ. സേതുരാമൻ, ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രെൻറ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് അന്വേഷിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.