Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
online theft
cancel
Homechevron_rightNewschevron_rightKeralachevron_rightഓൺലൈനിൽ രണ്ടുലക്ഷം രൂപ...

ഓൺലൈനിൽ രണ്ടുലക്ഷം രൂപ വായ്​പ നൽകാമെന്ന്​ സന്ദേശം: യുവാവിന് നഷ്​ടമായത് 60,000 രൂപ

text_fields
bookmark_border

മുണ്ടക്കയം (കോട്ടയം): ഓൺലൈനിൽ രണ്ടുലക്ഷം രൂപ വായ്​പ നൽകാം എന്ന സന്ദേശത്തിനുപിന്നാലെ പോയ യുവാവിന് നഷ്​ടമായത് അറുപതിനായിരത്തോളം രൂപ. ഫേസ്​ബുക്കിൽ മാർക്കറ്റ് പ്ലേസിൽ കണ്ട സന്ദേശത്തെ തുടർന്നാണ് വെള്ളനാടി മുറികല്ലുംപുറം സ്വദേശിയായ യുവാവ് വായ്​പക്ക്​ അപേക്ഷിച്ചത്.

വായ്​പ അനുവദിച്ചു എന്ന തരത്തിൽ ബജാജ് ഫിൻസർവേ എന്ന കമ്പനിയുടെ പേരിൽ കത്തും യുവാവിന് ലഭിച്ചു. തുടർന്ന് തുകയുടെ ഇൻഷുറൻസ് പരിരക്ഷക്ക്​ 8000 രൂപ ആവശ്യപ്പെട്ടു. യുവാവ് പണം നൽകി. പിന്നീട് രണ്ട് ദിവസമായി വായ്​പാ ചാർജ്, നികുതി എന്നീ പേരുകളിൽ പല തവണയായി പണം ആവശ്യപ്പെടുകയും അറുപതിനായിരത്തോളം രൂപ അയച്ചുനൽകുകയും ചെയ്തു.

എന്നാൽ, തുടർനടപടികൾ വൈകിയതോടെ സംശയം തോന്നി ഇൻറർനെറ്റിൽ പരിശോധിച്ചപ്പോൾ തട്ടിപ്പാണെന്ന്​ മനസ്സിലായി. യുവാവ് പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online loan
News Summary - The message is that a loan of Rs 2 lakh can be given online: The young man lost Rs 60,000
Next Story