കോവിഡ് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്യേണ്ടതിങ്ങനെ
text_fieldsകോവിഡ് വാക്സിനേഷൻ ലഭിക്കാൻ എല്ലാവരും ഒാൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. സ്പോട്ട് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പലയിടത്തും പ്രശ്നങ്ങളുള്ളതിനാൽ ഒാൺലൈൻ രജിസ്ട്രേഷൻ നടപടികൾ അറിഞ്ഞു തന്നെ ചെയ്യുന്നതാണ് ഉചിതം. വളരെ എളുപ്പത്തിൽ കോവിഡ് വാക്സിനായി രജിസ്റ്റർ ചെയ്യാം.
കോവിന്‍ (https://www.cowin.gov.in ) പോര്‍ട്ടല്‍ വഴിയാണ് കോവിഡ് വാക്സിനേഷനായി രജിസ്റ്റർ ചെയ്യേണ്ടത്.
https://selfregistration.cowin.gov.in/ എന്ന ലിങ്കിൽ കയറിയാൽ രജിസ്റ്റർ ചെയ്യാം.
•രജിസ്റ്റർ /സൈൻ യുവർസെൽഫ് സെലക്ട് ചെയ്യുക.
•മൊബൈൽ നമ്പർ നൽകാം.
•ഒ.ടി.പിക്കായി ക്ലിക്ക് ചെയ്യുക. ഒ.ടി.പി നമ്പർ ടൈപ്പ് ചെയ്ത് നൽകുക. വെരിൈഫ ഒാപ്ഷൻ ക്ലിക്ക് ചെയ്യുക . അപ്പോൾ തിരിച്ചറിയൽ രേഖ ചോദിക്കും.
•തിരിച്ചറിയൽ കാർഡിലെ നമ്പർ ടൈപ്പ് ചെയ്യുക. തിരിച്ചറിയൽ കാർഡിലേത് പോലെ പേര് രേഖപ്പെടുത്തുക
ആൺ/പെൺ, ലിംഗം, ജനനത്തീയതി ടൈപ്പ് ചെയ്യുക.
•ആഡ് മോർ ഒാപ്ഷൻ നൽകി, ഒരു മൊബൈൽ നമ്പറിൽനിന്ന് നാല് പേർക്ക് വരെ രജിസ്റ്റർ ചെയ്യാം.
•വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാനായി പേരിന് നേരെയുള്ള ഷെഡ്യൂൾ ഒാപ്ഷനിൽ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുേമ്പാൾ 'ഷെഡ്യൂൾ നൗ'എന്ന ഒാപ്ഷൻ വരും, ക്ലിക്ക് ചെയ്യുക.
•സംസ്ഥാനം, ജില്ല തുടങ്ങിയവ തെരഞ്ഞെടുക്കാനുള്ള അവസരം വരും. ജില്ല സെലക്ട് ചെയ്യുക. അതിൽ വാക്സിൻ ലഭ്യമായ കേന്ദ്രങ്ങളുടെ പട്ടിക വരും. നിങ്ങളുടെ പിൻകോഡ് ടൈപ്പ് ചെയ്യുക.
അടുത്തുള്ള വാക്സിൻവിതരണ കേന്ദ്രം സെലക്ട് ചെയ്യുക.
•ക്ലിക്ക് ചെയ്യുേമ്പാൾ സമയം, തീയതി വ്യക്തമാക്കുന്ന മൂന്ന് ഷെഡ്യൂൾ കാണാം, അതിൽനിന്ന് സൗകര്യപ്രദമായ സമയവും തീയതിയും തെരഞ്ഞെടുക്കാം.
•തുടർന്ന് ഫോണിൽ സന്ദേശം വരും. അതിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപ്പോയിൻമെൻറ് വിവരം പി.ഡി.എഫ് ഫയലായി ലഭിക്കും.
•വാക്സിനേഷൻ സെൻററിൽ സന്ദേശത്തിെൻറ പ്രിേൻറാ മൊബൈൽ സന്ദേശമോ കാണിക്കണം.
•വാക്സിനേഷന് കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡ് കരുതുക. ഇല്ലെങ്കില്‍ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.