ബസ് നിരക്ക് മിനിമം പത്ത്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ് വർധന ഉടൻ നടപ്പാക്കാൻ ധാരണ. ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട് കൂടി സർക്കാറിന് ലഭിച്ച സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലായത്. മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയാകും. കിലോമീറ്റർ നിരക്ക് ഒരു രൂപയും.
നേരത്തെ എൽ.ഡി.എഫ് യോഗം ചാർജ് വർധനക്ക് തത്വത്തിൽ അനുമതി നൽകിയിരുന്നു. ബസ് ചാർജ് വർധനക്ക് പുറമേ ഓട്ടോ-ടാക്സി നിരക്ക് വർധനക്കും വഴിയൊരുങ്ങുന്നുണ്ട്. ചാർജ് വർധന സംബന്ധിച്ച ശിപാർശകൾ സമർപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമീഷനെ സർക്കാർ ചുമതലപ്പെടുത്തി. ഇന്ധന വിലയ്ക്കൊപ്പം അറ്റകുറ്റപ്പണി ചെലവുകളും കൂടിയതിനാൽ ആനുപാതികമായി ഓട്ടോ- ടാക്സി നിരക്ക് പുതുക്കിനിശ്ചയിക്കണമെന്നാണ് യൂനിയനുകളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.