ആരോപണ വിധേയനൊപ്പം മന്ത്രി വേദി പങ്കിട്ടു; വിവാദം
text_fieldsകോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനും വനം മന്ത്രി എ.കെ. ശശീന്ദ്രനും ഒരു വേദിയിൽ. മരംകൊള്ള അട്ടിമറിക്കാൻ ഇടപെട്ടുവെന്ന് വനം വകുപ്പ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി കൺസർവേറ്റർ എന്‍.ടി. സാജനൊപ്പമാണ് വന മഹോത്സവ ഉദ്ഘാടന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഒന്നിച്ചു പങ്കെടുത്തത്.
സി.സി.എഫിെൻറ അന്വേഷണ റിപ്പോർട്ടിൽ വനം കൺസർവേറ്റർ എൻ.ടി. സാജൻ അടക്കമുള്ള ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. വനം മാഫിയക്കായി വഴിവിട്ട സഹായങ്ങൾ ചെയ്തുനൽകുകയും കേസന്വേഷണം ശരിയായി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു എൻ.ടി. സാജനെതിരായ കണ്ടെത്തല്‍. എന്‍.ടി. സാജനെതിരെ നടപടിയെടുക്കാത്തതിനു കാരണം വനം മന്ത്രിയാണെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം സാജനെതിരെ നടക്കുന്നുണ്ട്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും വന മഹോത്സവ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, എൻ.ടി. സാജൻ ഇപ്പോഴും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുംവരെ ഉത്തരവാദിത്തങ്ങളിൽനിന്ന് മാറ്റിനിർത്താനാകില്ലെന്നും മന്ത്രി ശശീന്ദ്രൻ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുട്ടില്‍ മരംമുറി കേസ് നിലവില്‍ അന്വേഷണഘട്ടത്തിലാണ്. വനം വകുപ്പിെൻറ അന്വേഷണം ഏകദേശം പൂര്‍ത്തിയായി. കേസില്‍ പങ്കുണ്ടെങ്കില്‍ ആരായാലും ശിക്ഷിക്കപ്പെടും. മന്ത്രിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തത് കുറ്റവാളിക്ക് രക്ഷപ്പെടാനുള്ള കവചമായി കാണുന്നവര്‍ നിരാശരാകേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.