മന്ത്രിയും കൊയ്യാനിറങ്ങി; ഗ്രാമത്തിന് ഉത്സവമായി
text_fieldsചേർത്തല: കൊയ്ത്ത് പാട്ടിെൻറ ഈരടികളിൽ വെട്ടയ്ക്കൽ എ ബ്ലോക്ക് പാടശേഖരത്ത് കൊയ്ത്തുകാരോടോപ്പം കൃഷിമന്ത്രിയും ഇറങ്ങിയതോടെ ഗ്രാമത്തിന് കൊയ്ത്ത് ഉത്സവം ആവേശമായി. 56 ഓളം കൊയ്ത്തുകാരോെടാപ്പം കൃഷിമന്ത്രി പി.പ്രസാദും അരക്കൊപ്പം വെള്ളം നിറഞ്ഞ പാടത്ത് കതിര് കൊയ്യാൻ ഇറങ്ങിയതോടെ നാട്ടുകാരും കൂടെക്കൂടി.
മേയ് 14 ന് പാടശേഖരത്ത് മന്ത്രി പി.പ്രസാദാണ് ഔഷധ ഗുണമേന്മയുള്ള ചെട്ടി വിരിപ്പ് നെൽ വിത്ത് വിതച്ചത്. 117 ദിവസങ്ങൾക്ക് ശേഷം മന്ത്രി തന്നെ വിളവ് കൊയ്തപ്പോൾ പൊൻതൂവലായി മാറി.
പട്ടണക്കാട് പഞ്ചായത്ത് 13ാംവാർഡിൽ വെട്ടയ്ക്കൽ മൂർത്തിങ്കൽ ക്ഷേത്രത്തിന് സമീപം 60 ഏക്കർ പാടത്താണ് കൃഷി ചെയ്തത്. പൊലീസിൽനിന്ന് വിരമിച്ച എസ്.ഐ മാരായ പി.എൻ. പ്രസന്നൻ, കെ.എസ്. മുരളീധരൻ, ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ 15ൽഅധികം കർഷകരാണ് കൃഷിക്ക് നേതൃത്വം നൽകിയത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്, പട്ടണക്കാട് പഞ്ചായത്ത്, അഡാക്ക്, കൃഷി വകുപ്പ് എന്നിവരുടെ സഹായത്തോടെയാണ് 40 വർഷങ്ങൾക്കുശേഷം എ ബ്ലോക്ക് പാടശേഖരത്ത് നൂറുമേനി വിളയിച്ചത്. നാല് മാസത്തോളമെടുത്ത കൃഷിക്ക് 20 ലക്ഷത്തോളം ചെലവുവന്നു. ചെട്ടിവിരിപ്പ് നെൽവിത്ത് കിലോക്ക് 100 മുതൽ 160 രൂപ വരെ നൽകിയാണ് വാങ്ങിയത്.
ഞായറാഴ്ച രാവിലെ പാടശേഖരത്തിന് സമീപം നടന്ന സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു. എ ബ്ലോക്ക് കരിനില കർഷകസംഘം പ്രസിഡൻറ് സി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു.
കോഓഡിനേറ്റർ പി.എൻ. പ്രസന്നൻ, ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫിസർ ആർ. രേഖ, കൊല്ലം ആയിരംതെങ്ങ് അഡാക്ക് െഡപ്യൂട്ടി ഡയറക്ടർ എസ്. പ്രിൻസ്, കുത്തിയതോട് കൃഷി അസി.ഡയറക്ടർ റെയ്ച്ചൽസോഫി, ജില്ല പഞ്ചായത്തംഗങ്ങളായ എൻ.എസ്. ശിവപ്രസാദ്, സജിമോൾ ഫ്രാൻസിസ്, പട്ടണക്കാട് പഞ്ചായത്ത് പ്രസിഡൻറ് സുജിത ദിലീപ്, കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എൻ.പി. ഷിബു, തുറവൂർ കരിനില വികസന ഏജൻസി വൈസ് പ്രസിഡൻറ് എം.സി സിദ്ധാർഥൻ, പട്ടണക്കാട് കൃഷി ഓഫിസർ ആർ. അശ്വതി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. സിജി , കർഷകസംഘം സെക്രട്ടറി വി. എസ്. മോഹൻദാസ് അറയ്ക്കൽ, ഗ്രൂപ് കൺവീനർമാരായ കെ.എസ്. മുരളീധരൻ, ജിജിമോൻ, സാജൻ , പി.ഡി. ബിജു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.