മൺസൂൺ പിന്മാറ്റം വൈകും
text_fieldsതൃശൂർ: മഴ സജീവമായി നിലനിൽക്കാൻ അനുകൂല ഘടകങ്ങൾ ഏറെയുള്ളതിനാൽ മൺസൂൺ പിന്മാറ്റം വൈകും. നിരന്തര ന്യൂനമർദവും മൺസൂൺ പാത്തിയുടെ സജീവതയും ശക്തമായ കാറ്റും ജൂണിന് സമാനമായ മഴയാണ് നൽകുന്നത്. ഞായറാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ വിശാഖപട്ടണത്തിന് സമീപത്ത് ന്യൂനമര്‍ദം രൂപപ്പെട്ടുകഴിഞ്ഞു. ഒരുതവണ അറബിക്കടലിലുണ്ടായതടക്കം പത്ത് ന്യൂനമർദങ്ങളാണ് ഇതുവരെ ഇൗ മൺസൂണിലുണ്ടായത്. സെപ്റ്റംബർ 19ന് ബംഗാൾ ഉൾക്കടലിൽ തന്നെ ഒരു ന്യൂനമർദം കൂടി രൂപപ്പെടുന്നുണ്ട്. ഇത് കൂടാതെ ലാലിനോ പ്രതിഭാസം കൂടി വരുന്നതോടെ മഴ ഇൗ മാസം മുഴുവനും തുടരുമെന്നാണ് നിരീക്ഷണം. പസഫിക് സമുദ്രത്തിെൻറ കിഴക്കുഭാഗത്ത് ചൂട് കുറഞ്ഞ് തണുക്കുന്നതാണ് ലാലിനോ.
അതോെടാപ്പം തെക്കൻ മഹാരാഷ്ട്ര മുതൽ ഉത്തരകേരളം വരെ വ്യാപിച്ചുകിടക്കുന്ന മൺസൂൺ പാത്തി സജീവമായതും കാര്യങ്ങൾ അനുകൂലമാക്കുന്നു. സെപ്റ്റംബർ അവസാനം തന്നെ കൂടുതൽ ന്യൂനമർദ സാധ്യതകളാണ് വിലയിരുത്തപ്പെടുന്നത്. ഇവയെല്ലാം പരിശോധിക്കുേമ്പാൾ മൺസൂൺ പിന്മാറ്റം ഏറെ വൈകാനാണ് സാധ്യത. സാധാരണ സെപ്റ്റംബർ പകുതിയോടെ മൺസൂൺ പിന്മാറ്റം തുടങ്ങുകയാണ് പതിവ്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആറ് സെൻറീമീറ്ററിൽ കുറഞ്ഞ മഴയാണ് ലഭിച്ചത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രമാണ് ഏഴു മുതൽ ഒമ്പതു സെ.മീ. വരെ കിട്ടിയത്. ഇതിൽ അധികവും ലഭിച്ചത് പകലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.