മൂച്ചിതടം ഭഗവതി ക്ഷേത്രത്തിലേക്ക് പോകാം, ജുമുഅത്ത് പള്ളി നൽകിയ വഴിയിലൂടെ
text_fieldsകൊണ്ടോട്ടി: മതസൗഹാർദത്തിെൻറ പാന്ഥാവ് വിശാലമാക്കി േക്ഷത്രം-മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ. കൊണ്ടോട്ടി കോഴിക്കോടന്‍ മൂച്ചിതടം ഭഗവതി ക്ഷേത്രത്തിലേക്ക് വഴി നിർമിക്കുന്നതിലാണ് സമൂഹങ്ങളുടെ സൗഹാർദത്തിന് വിശ്വാസം ഒരു പരിമിതിയല്ലെന്ന് ഇവർ തെളിയിച്ചത്.
പരതക്കാട് ജുമുഅത്ത് പള്ളി കമ്മിറ്റി സൗജന്യമായി നൽകിയ സ്ഥലം ഉപയോഗപ്പെടുത്തിയാണ് മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേത്രത്തിലേക്ക് കോണ്‍ക്രീറ്റ് നടപ്പാത നിർമിച്ചത്.
പതിറ്റാണ്ടുകളായുള്ള കോളനി നിവാസികളുടെ അഭിലാഷമാണ് ഇതോടെ യാഥാർഥ്യമായത്. ക്ഷേത്രത്തിലേക്ക് വിശ്വാസികള്‍ക്ക് എത്തിപ്പെടാൻ നല്ലൊരു വഴി ഇല്ലായിരുന്നു. പള്ളിയുടെ അധീനതിയിലുള്ള ഭൂമി ലഭിച്ചാല്‍ ക്ഷേത്രത്തിലേക്ക് മികച്ച വഴി നിര്‍മിക്കാന്‍ സാധിക്കുമെന്നതിനാൽ ക്ഷേത്ര ഭാരവാഹികള്‍ പള്ളി കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. ആവശ്യം മനസ്സിലാക്കിയ പള്ളി കമ്മിറ്റി ഭാരവാഹികൾ സൗജന്യമായി സ്ഥലം നൽകാനുള്ള നടപടികളുമായി മുന്നോട്ടുപോയി. തുടര്‍ന്ന് സ്ഥലം പഞ്ചായത്തിന് കൈമാറി.
പഞ്ചായത്ത് പ്രസിഡൻറ് കെ.എ. സഗീറിെൻറ വാര്‍ഡില്‍ ഉള്‍പ്പെട്ട ഈ പദ്ധതിക്ക് അദ്ദേഹം തന്നെ മുന്നില്‍നിന്ന് വിശ്വാസികളുടെ വലിയ ആഗ്രഹം സഫലീകരിക്കുകയായിരുന്നു.
2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിച്ച പാത ഉത്സവച്ചായയില്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.എ. സഗീര്‍ ഉദ്ഘാടനം ചെയ്തു. പള്ളി കമ്മിറ്റി െസക്രട്ടറി ശിഹാബ്, എന്‍.സി. ഉമര്‍, എന്‍.സി. കുഞ്ഞാന്, ശങ്കരന്, ഉണ്ണികൃഷണന്, നാടിക്കുട്ടി, കാളി, ജയന്, മായക്കറ അലവികുട്ടി, സുലൈമാന്‍ മുസ്ലിയാര്, ബിച്ചിമാന്‍, പെരവന്‍കുട്ടി, കെ.പി. അലി തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.