Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകല്ലമ്പലത്ത് ദുരൂഹ...

കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തിൽ​ മരിച്ച യുവതിയ​ുടെ ഭർതൃമാതാവും മരിച്ച നിലയിൽ

text_fields
bookmark_border
കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തിൽ​ മരിച്ച യുവതിയ​ുടെ ഭർതൃമാതാവും മരിച്ച നിലയിൽ
cancel

കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത്​ നവവധുവിനെ കുളിമുറിയിൽ കഴുത്തും കൈത്തണ്ടയും മുറിച്ച്​ മരിച്ച നിലയിൽ ക​ണ്ടതിന്‍റെ ദുരൂഹത നിലനിൽക്കുന്നതിനിടെ ഭർതൃമാതാവിനേയും മരിച്ച നിലയിൽ കണ്ടെത്തി. മുത്താന ഗുരുമുക്കിന് സമീപം​ സുനിതഭവനിൽ ശ്യാമളയാണ്​ മരിച്ചത്​.

വീടിനോട്​ ചേർന്നുള്ള കോഴി ഫാമിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ശ്യാമളയുടെ മൃതദേഹം. ശ്യാമളയുടെ മകൻ ശരത്തിന്‍റെ ഭാര്യ ആതിര ഷാജി(24)യെ ഈ മാസം 15ന്​ വെള്ളിയാഴ്​ച കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

വീട്ടിലെ കുളിമുറിയിൽ കൈഞരമ്പ് മുറിച്ച നിലയിലും കഴുത്ത് മുറിച്ച് രക്തം വാർന്ന നിലയിലുമായിരുന്നു ആതിരയു​ടെ മൃതദേഹം കണ്ടെത്തിയത്​. ആതിരയുടെയും ഭർത്താവ്​ ശരത്തിന്‍റെയും ക​ുടുംബങ്ങൾ മരണം കൊലപാതകമാണെന്ന ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ആത്മഹത്യയാണെന്ന നിഗമനത്തിലാണ്​ പൊലീസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideathira deathwoman found deadkallambalam death
News Summary - The mother-in-law of the girl who died under mysterious circumstances in Kallambalam is also dead
Next Story