Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightധിറുതിപിടിച്ചുള്ള...

ധിറുതിപിടിച്ചുള്ള കുറ്റപത്രം ദുരൂഹം; സി.ബി.​െഎക്ക്​ വാളയാർ കുട്ടികളുടെ അമ്മ കത്തയച്ചു

text_fields
bookmark_border
cbi
cancel

പാലക്കാട്​: ധിറുതിപിടിച്ച്​ കുറ്റപത്രം നൽകിയതിൽ ദുരൂഹതയുണ്ടെന്ന്​ ആരോപിച്ച്​ കേസ്​ അന്വേഷിച്ച സി.ബി.​െഎ ഡിവൈ.എസ്​.പിക്ക്​ വാളയാർ കുട്ടികളുടെ അമ്മ കത്തയച്ചു. കുട്ടികൾ കൊല്ലപ്പെട്ടതാണെന്നതി​‍െൻറ സൂചനകൾ സമരസമിതിയും മറ്റു സാക്ഷികളും നൽകിയിട്ടും സി.ബി.​െഎ മുഖവിലയ്​ക്കെടുത്തില്ലെന്ന് പരാതിയിൽ പറയുന്നു.

െപാലീസ്​ അന്വേഷണത്തിൽ താനടക്കമുള്ള സാക്ഷികളെക്കൊണ്ട് പല അസത്യമൊഴികളും നൽകാൻ പൊലീസ് പ്രേരിപ്പിച്ചു എന്ന വസ്തുതയും സി.ബി.​െഎ​െയ ​ബോധ്യപ്പെടുത്തിയതാണ്​. ഇതുസംബന്ധിച്ച് ത​ന്‍റേയും ഭർത്താവ് ഷാജിയുടേതുമടക്കം സാക്ഷികളുടെ നുണ പരിശോധന നടത്തണം എന്ന് ആവശ്യപ്പെട്ട്​ കത്തും നൽകിയിരുന്നു. ഇതൊന്നും പരിഗണിക്കാതെ കുറ്റപത്രം നൽകിയത്​ ദുരൂഹമാണ്​.

സി.ബി.​െഎ സംഘം വീട്ടിൽ വന്ന സമയത്ത്​ കുട്ടികളുടെ മരണം കൊലപാതകമാണെന്ന വിഷയം താൻ ഉന്നയിച്ചപ്പോൾ ഡിവൈ.എസ്​.പി പറഞ്ഞത് അന്വേഷണം പ്രാഥമിക അവസ്ഥയിൽ ആണെന്നും ഇത്തരം കാര്യങ്ങളിൽ അന്വേഷണം നടന്നു വരുന്നു എന്നുമാണ് വ്യക്തമാക്കിയത്​. ഇതിനുശേഷം ഇത്രപെട്ടെന്ന് ഇത്തരം ഒരു തീരുമാനത്തിൽ എത്തിയതിൽ അത്ഭുതമുണ്ടെന്നും കത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBI
News Summary - The mother of the walayar children sent a letter to the CBI
Next Story