പഞ്ചായത്ത് പുറമ്പോക്കിലെ ദലിത് കുടുംബത്തെ കുടിയൊഴിപ്പിക്കാനുള്ള നീക്കം വിവാദത്തിൽ
text_fieldsകായംകുളം: പഞ്ചായത്ത് പുറമ്പോക്ക് അഭയകേന്ദ്രമാക്കിയ ദലിത് കുടുംബത്തെ കുടിയൊഴിപ്പിക്കാനുള്ള പത്തിയൂർ പഞ്ചായത്ത് നീക്കം വിവാദമായി. എട്ടാം വാർഡിലെ കുന്നേൽ ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിൽ ഒന്നരവർഷമായി കുടിൽകെട്ടി താമസിക്കുന്ന തുളസിയെയും ഭാര്യ ശ്രീകലയെയുമാണ് കുടിയൊഴിപ്പിക്കുന്നത്.
കഴിഞ്ഞ ആറിന് കൂടിയ ഭരണസമിതി തീരുമാനപ്രകാരമാണ് നടപടിക്ക് തുടക്കമിട്ടത്. പഞ്ചായത്തിന്റെ നീക്കത്തിനെതിരെ കുടുംബത്തെയും കൂട്ടി ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി രംഗത്തുവന്നതോടെയാണ് വിഷയം ചർച്ചയായത്.പഞ്ചായത്ത് ഓഫിസ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം എം. ലിജു ഉദ്ഘാടനം ചെയ്തു. ദലിത് കോൺഗ്രസ് ജില്ല പ്രസിസന്റ് ബിന്ദു രാഘവൻ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഇ. സമീർ മുഖ്യപ്രഭാഷണം നടത്തി.
ദലിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രവിപുരത്ത് രവീന്ദ്രൻ, ജനറൽ സെക്രട്ടറി ബൈജു സി.മാവേലിക്കര, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ആമ്പക്കാട്ട് സുരേഷ്, രാജശേഖരപിള്ള, ബാബു കൊരമ്പേൽ, ദലിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം വസന്ത ഗോപാലകൃഷ്ണൻ, ജില്ല ജനറൽ സെക്രട്ടറിമാരായ വി.കെ. വിശ്വനാഥൻ, എം. ദിവാകരൻ, ഷാജീവൻ, ബാലൻ, സി. പ്രസന്നകുമാരി, രാമചന്ദ്രൻ, കൊച്ചുചെറുക്കൻ, കണ്ണൻ, രാജൻ, കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കളായ ലാലൻ, യശോധരൻ, ശ്രീജിത് ഏവൂർ, ആദർശ് മഠത്തിൽ, ശ്രീജിത് ചിറക്കുളങ്ങര, സജീദ് തുടങ്ങിയവർസംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.