കേരളത്തിൽ ആണവ നിലയം സ്ഥാപിക്കാനുളള നീക്കം ഉപേക്ഷിക്കണം- മൽസ്യതൊഴിലാളി ഐക്യവേദി
text_fieldsകൊച്ചി: കേരളത്തിൽ ആണവ നിലയം സ്ഥാപിക്കാനുളള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മൽസ്യതൊഴിലാളി ഐക്യവേദി. ആണവ നിലയം സ്ഥാപിക്കുന്നതുമായി ബന്ധപ്പട്ട് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കേന്ദ്ര വകുപ്പ് മന്ത്രി മനോഹർ ലാൽഖട്ടറുമായി ചർച്ച നടത്തി.
കാസർക്കോട്ടെ ചീമേനിയും, തൃശൂരിലെ ചാലക്കുടിയുമാണ് ഇതിനു പറ്റിയ സ്ഥലമെന്ന് കേന്ദ്രത്തിന്റെ താല്പര്യം അറിയിച്ചതായാണ് വിവരം. തോറിയം ധാരാളമായി ലഭിക്കുന്ന കൊല്ലം– ആലപ്പുഴ ജില്ലകളുടെ തീരപ്രദേശത്ത് സ്ഥാപിക്കാനാണ് കേരള സർക്കാരിന്റെ നീക്കം. ഇതിനുളള സ്ഥഥലം ലഭ്യമാക്കുന്നമെന്നറിയിച്ച് കഴിഞ്ഞ വർഷം മന്ത്രി കൃഷ്ണൻകുട്ടി കേന്ദ്ര ഈർജ്ജ വകുപ്പിനെ സമീപിച്ചിരുന്നു.
ലോകമെമ്പാടും ആണവനിലയങ്ങൾ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധങ്ങൾ ഉയരുകയും വികസിത രാജ്യങ്ങൾ തന്നെ ഞങ്ങൾ സ്ഥാപിച്ച ആണവ നിയലങ്ങൾ തന്നെ എങ്ങിനെ ഡീകമീഷൻ ചെയ്യുമെന്ന് തലപുകച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണിത്. ചെർണോബില്ലിനും ഫുക്കുഷിമക്കും ശേഷം ആണവ നിലയങ്ങൾക്കെതിരായി ഒരു പൊതു സമവായം ലോകത്തുയർന്നുവന്നിട്ടുമുണ്ട്.
പരിസ്ഥതി സംബന്ധമായി ഈയിടെ ബാകുവിൽ ചേർന്ന കോപ്പ്–29 സമ്മേളനമടക്കം ഈ വിഷയത്തിലുള്ള നിതാന്തജാഗ്രത തുടരാൻ നമ്മോടാവശ്യപ്പെടുന്നുമുണ്ട്. വികസിതമായ ഒരിടതുപക്ഷെ നിലപാടിൽ ആണവ നിലയങ്ങൾക്ക് സ്ഥാനമില്ലെന്നിരിക്കെ കേരളത്തിൽ അവ സ്ഥാപിക്കാനുള്ള നീക്കം ദുരുപദിഷ്ഠമാണ്.
2018–ലെ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മഝ്യത്തൊഴിലാളികൾക്കുനൽകിയ സ്വീകരണത്തിൽ തുടർന്നങ്ങോട്ടുള്ള കേരളവികസനമെന്നത് പരിസ്ഥിതി സൗഹൃദപരമായിരിക്കുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നിലപാട് വീൺവാക്കാണെന്നുതെളിയിക്കപ്പെട്ടിരിക്കുകയാണ്. തീരദേശ ഹൈവേ, കെ–റെയിൽ, മലയോര ഹൈവേ, പുനർഗേഹം, തീരദേശ പരിപാലന നിയമം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം പുലർത്തുന്ന നിലപാടുകൾ പരിസ്ഥിതിവിരുദ്ധവും ഇടതുബക്ഷനിലപാടുകൾക്കനുരോധവുമല്ലതന്നെ.
അതിന്റെ തുടർച്ചയായി വേണം പുതിയ നീക്കത്തേയും നോക്കിക്കാണാൻ. വിധ്വംസകമായ ബ്ലൂഇക്കോണമി നയം അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാർ നയത്തെ പിൻപറ്റുന്നതിനുപകരം കേരളത്തിന്റെ ജനിതകവൈവിധ്യതയേയും ജനസംഖ്യയേയും കണക്കിലെടുത്തുള്ള ഒരു വികസന പരിപ്രക്ഷ്യമാണ് നാം ആഗ്രഹിക്കുന്നത്. ചീമേനിയിലും, കോതമംഗലത്തും ആണവ നിലയങ്ങൾ സ്ഥാപിക്കാനുളേള നീക്കത്തെചെറുത്തു പരാജയപ്പെടുത്തിയ ഒരു പാരമ്പര്യവും കേരളത്തിനുണ്ട്.
ഈ സാഹചര്യത്തിൽ കേരളത്തിൽ ആണവ നിലയം സ്ഥാപിക്കാനുളള നീക്കത്തിൽ നിന്നും സർക്കാരുകൾ പിന്തിരിയണമെന്ന് സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.