Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ...

മുല്ലപ്പെരിയാർ ജലനിരപ്പ് 140.35 അടി കടന്നു, അണക്കെട്ട് തുറന്നേക്കും

text_fields
bookmark_border
Mullaperiyar Dam
cancel

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. രാലിലെ ഏഴു മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം 140.35 അടിയാണ് ജലനിരപ്പ്. നിലവിലെ റൂൾ കർവ് 141 അടിയാണ്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കൻഡിൽ 2300 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കൻഡിൽ 2300 ഘനയടി ജലമാണ് തമിഴ്നാട് വൈഗ ഡാമിലേക്ക് ഒഴുക്കി കൊണ്ടു പോകുന്നത്. നേരത്തെ 138.75 അടിയിൽ ജലനിരപ്പ് എത്തിയപ്പോഴാണ് വെള്ളം ഇടുക്കി ജലസംഭരണിയിലേക്ക് ഒഴുകിവിട്ടത്.

അതേസമയം, ഞായറാഴ്ച രാത്രി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തിട്ടില്ല. നേരിയ ചാറ്റൽമഴയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യമുണ്ടായാൽ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടർ ഉയർത്താൻ സാധ്യതയുണ്ട്.

മുൻകരുതൽ നടപടിയുടെ ഭാഗമായി ഇടുക്കി അണക്കെട്ടിന്‍റെ ഒരു ഷട്ടർ തുറന്നെങ്കിലും ജലനിരപ്പിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. രാവിലെ രേഖപ്പെടുത്തിയത് പ്രകാരം 2399.12 അടിയാണ് നിലവിലെ ജലനിരപ്പ്. 1392.666 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംഭരണശേഷിയുടെ 95.42 ശതമാനമാണിത്. ഇന്നലെ 40 സെന്‍റീമീറ്റർ ഉയർത്തിയ മൂന്നാം ഷട്ടറിലൂടെ സെക്കൻഡിൽ 40,000 ലിറ്റർ (40 ഘനയടി) ജലമാണ് പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്.

ഈ സാഹചര്യം നിലനിൽക്കുമ്പോഴും മുല്ലപ്പെരിയാർ ജലനിരപ്പ് 142ൽ എത്തിക്കാനുള്ള നീക്കമാണ് തമിഴ്നാട് നടത്തുന്നത്. ജലനിരപ്പ് 141 അടി എത്തുന്നതോടെ രണ്ടാമത്തെ മുന്നറിയിപ്പ് തമിഴ്നാട് പുറപ്പെടുവിക്കും. തമിഴ്നാട്ടിൽ മഴ പെയ്യുന്ന സാഹചര്യത്തിൽ വൈഗ ഡാമിലെ ജലനിരപ്പ് 69.29 അടിയായി ഉയർന്നു. ഇതേതുടർന്ന് വൈഗ ഡാമിൽ നിന്ന് 18ാം കനാൽ വഴി ജലം തുറന്നുവിട്ടു.

മു​ല്ല​പ്പെ​രി​യാ​ർ ഡാം: ചി​ല സ​ത്യാ​ന്വേ​ഷ​ണ​ങ്ങ​ൾ

മുല്ലപ്പെരിയാർ വീണ്ടും ചർച്ചകൾക്കും വാദകോലാഹലങ്ങളിലേക്കും നീങ്ങവെ ഡാം സുരക്ഷ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ അംഗമായിരുന്ന റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്​റ്റിസ് കെ.ടി. തോമസ് മനസ്സ് തുറക്കുന്നു. ഡാം സുരക്ഷ സംബന്ധിച്ച ഭീതി പൊതുസമൂഹത്തിൽ ഉയർന്നതും അത് രാഷ്​​ട്രീയ ചർച്ചയായി മാറിയതും എങ്ങനെയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു...

1979ൽ ​ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മിെ​ൻ​റ സു​ര​ക്ഷ​യെ​പ്പ​റ്റി ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന വാ​ർ​ത്ത​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. അ​ക്കൊ​ല്ലം ഒ​ക്ടോ​ബ​ർ മാ​സം ഗു​ജ​റാ​ത്തി​ലെ മോ​ർ​വി പ​ട്ട​ണ​ത്തി​ലു​ണ്ടാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ മ​ച്ചു​ഡാ​മിെ​ൻ​റ ത​ക​ർ​ച്ച​യാ​ണ് അ​തി​നു​ കാ​ര​ണ​മാ​യ​ത്.

ആ ​വ​ർ​ഷം ന​വം​ബ​റി​ൽ കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​ങ്ങ​ൾ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മിെ​ൻ​റ ത​ക​ർ​ച്ച ആ​സ​ന്ന​മാ​ണെ​ന്നും മ​റ്റും വി​വ​രി​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി. ഇ​തേ​ത്തു​ട​ർ​ന്ന് വ​ണ്ടി​പ്പെ​രി​യാ​റി​ൽ താ​മ​സ​ക്കാ​രാ​യ ആ​ളു​ക​ൾ അ​ണ​ക്കെ​ട്ടി​നു സ​മീ​പ​ത്തും തി​രു​വ​ന​ന്ത​പു​ര​ത്ത്​ സെ​ക്ര​ട്ടേ​റി​യ​റ്റു​പ​ടി​ക്ക​ലും സ​ത്യ​ഗ്ര​ഹ​സ​മ​രം ആ​രം​ഭി​ച്ചു.

അ​ന്ന് കേ​ര​ള സ​ർ​ക്കാ​റും ത​മി​ഴ്നാ​ട് സ​ർ​ക്കാ​റും ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് കേ​ന്ദ്ര ജ​ല​ക​മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്ന ഡോ. ​കെ.​സി. തോ​മ​സിെ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ​യും കേ​ര​ള​ത്തി​െ​ല​യും എ​ൻ​ജി​നീ​യ​ർ​മാ​രു​ൾ​പ്പെ​ടു​ന്ന വി​ദ​ഗ്​​ധ​സം​ഘം മു​ല്ല​പ്പെ​രി​യാ​ർ ഡാം ​സൂ​ക്ഷ്മ​മാ​യ പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കി (ഡോ. ​കെ.​സി. തോ​മ​സ് ഡാം ​എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ വൈ​ദ​ഗ്​​ധ്യം നേ​ടി​യി​ട്ടു​ള്ള ചു​രു​ക്കം ഇ​ന്ത്യ​ക്കാ​രി​ൽ ഒ​രാ​ളാ​ണ്).

അ​വ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ ഡാ​മിെ​ൻ​റ പി​ന്നാ​മ്പു​റം (Down Stream) ന​ന​വു​ള്ള​താ​യി ക​ണ്ടു, എ​ന്നാ​ൽ ഡാ​മി​ൽ​നി​ന്നു​ള്ള ചോ​ർ​ച്ച അ​നു​വ​ദ​നീ​യ​മാ​യ തോ​തി​ലു​മാ​യി​രു​ന്നു. ഡോ. ​തോ​മ​സ് കേ​ര​ള​ത്തി​ലെ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​രെ കാ​ണു​ക​യും ഡാ​മി​നെ​പ്പ​റ്റി​യു​ള്ള ആ​ശ​ങ്ക ത​ൽ​ക്കാ​ലം ആ​വ​ശ്യ​മി​ല്ലെ​ന്നു ധ​രി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ങ്കി​ലും ഡാ​മിെ​ൻ​റ പ​ഴ​ക്ക​വും ജ​ന​ങ്ങ​ളു​ടെ ഭീ​തി​യും ക​ണ​ക്കി​ലെ​ടു​ത്ത് താ​ഴെ​പ​റ​യു​ന്ന പ​ണി​ക​ൾ ചെ​യ്യു​ന്ന​ത് ഡാം ​കൂ​ടു​ത​ൽ ബ​ലി​ഷ്ഠ​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​കും എ​ന്ന് ഉ​പ​ദേ​ശി​ച്ചു.

  1. ജ​ല​നി​ര​പ്പ് 136 അ​ടി​യാ​യി നി​ജ​പ്പെ​ടു​ത്ത​ണം.
  2. അ​ടി​യ​ന്ത​ര​മാ​യി കോ​ൺ​ക്രീ​റ്റ് ക്യാ​പ്പി​ങ് ചെ​യ്ത്​ ഡാ​മിെ​ൻ​റ ക​നം വ​ർ​ധി​പ്പി​ക്ക​ണം (ഒ​രു മീ​റ്റ​ർ നീ​ള​ത്തി​െ​ല ക്യാ​പ്പി​ങ്ങി​ൽ 12 ട​ൺ ഘ​നം ഉ​ണ്ടാ​ക​ത്ത​ക്ക രീ​തി​യി​ലാ​ണ് ആ ​പ​ണി നി​ർ​ദേ​ശി​ച്ച​ത്).
  3. കേ​ബ്​​ൾ ആ​ങ്ക​റി​ങ് -അ​താ​യ​ത്, സ്​​റ്റീ​ൽ​കൊ​ണ്ടു​ള്ള നാ​ലി​ഞ്ച് വ്യാ​സ​മു​ള്ള സി​ലി​ണ്ട​റു​ക​ളി​ൽ കേ​ബി​ളു​ക​ൾ നി​റ​ച്ച് ക്യാ​പ്പി​ങ്ങിെ​ൻ​റ മു​ക​ളി​ൽ​നി​ന്ന്​ താ​ഴേ​ക്ക് ഡ്രി​ൽ​ചെ​യ്ത്​ ഏ​റ്റ​വും അ​ടി​ത്ത​ട്ടി​ലു​ള്ള ക​രി​മ്പാ​റ​യി​ൽ 10 അ​ടി ആ​ഴ​ത്തി​ൽ സി​ലി​ണ്ട​റു​ക​ൾ താ​ഴ്ത്ത​ണം. കൂ​ടാ​തെ, സി​ലി​ണ്ട​റു​ക​ളു​ടെ​യും ക്യാ​പ്പി​ങ്ങി​െ​ൻ​റ​യും ഇ​ട​ഭാ​ഗം വേ​ഗ​ത്തി​ൽ ഉ​റ​യ്ക്കു​ന്ന സി​മ​ൻ​റു​കൊ​ണ്ട് ഉ​യ​ർ​ന്ന മ​ർ​ദ​ത്തി​ൽ ക​ട​ത്തി അ​ട​ച്ച് പൂ​ർ​ത്തി​യാ​ക്ക​ണം. അ​പ്ര​കാ​രം 100 കേ​ബ്​​ൾ ആ​ങ്ക​റി​ങ് ന​ട​ത്ത​ണം. ഇ​ത്ത​ര​ത്തി​ൽ 95 കേ​ബി​ളു​ക​ൾ സ്ഥാ​പി​ക്ക​പ്പെ​ട്ടു.
  4. ഡാ​മിെ​ൻ​റ പി​ന്നാ​മ്പു​റ​ത്ത് 10 മീ​റ്റ​ർ ഘ​ന​ത്തി​ൽ കോ​ൺ​ക്രീ​റ്റു​കൊ​ണ്ട് ഭി​ത്തി നി​ർ​മി​ക്ക​ണം.
  5. മേ​ൽ​പ​റ​ഞ്ഞ ബ​ലി​ഷ്ഠ​പ്പെ​ടു​ത്ത​ലു​ക​ൾ ചെ​യ്യാ​ത്ത​പ​ക്ഷം ഭാ​വി​യി​ലേ​ക്ക് ഒ​രു പു​തി​യ ഡാം ​പ​ണി​യു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പ് ന​ട​ത്ത​ണം.

അ​വ​യി​ൽ 136 അ​ടി​യാ​ക്കു​ക എ​ന്ന​ത് ഉ​ട​ൻ​ത​ന്നെ പ്രാ​വ​ർ​ത്തി​ക​മാ​ക്കി. 1979 മു​ത​ൽ ഇ​ന്നു​വ​രെ ജ​ല​നി​ര​പ്പ് 136 അ​ടി​യി​ൽ കൂ​ടു​ത​ലാ​കാ​ൻ കേ​ര​ളം അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ര​ണ്ടാ​മ​താ​യി പ​റ​ഞ്ഞ പ​ണി മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഒ​രു ഗ്രാ​വി​റ്റി ഡാ​മാ​യ​തു​കൊ​ണ്ട്, കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ടും ഉ​ള്ളി​ലെ സു​ർ​ക്കി​മി​ശ്രി​തം ഒ​ലി​ച്ചു​പോ​യ​തി​നു ത​ത്തു​ല്യ​മാ​യി സി​മ​ൻ​റു​മി​ശ്രി​തം അ​ക​ത്തേ​ക്കു മ​ർ​ദം​മൂ​ലം ക​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഡാ​മിെ​ൻ​റ ക​നം കു​റ​ഞ്ഞ​ത് വി​ദ​ഗ്​​ധ​ർ ക​ണ്ട​തു​കൊ​ണ്ടു​മാ​ണ്. ഒ​രു മീ​റ്റ​ർ ക്യാ​പ്പി​ങ്ങി​ന് 12 ട​ൺ ക​ണ​ക്കി​ൽ 365 മീ​റ്റ​ർ 4380 ട​ൺ മു​ക​ളി​ലെ​ത്തി​ച്ചു​കൊ​ണ്ട് ആ ​പ​ണി പൂ​ർ​ത്തി​യാ​ക്കി. അ​ണ​ക്കെ​ട്ടിെ​ൻ​റ മു​ക​ളി​ലെ റോ​ഡിെ​ൻ​റ വീ​തി 2.4 മീ​റ്റ​ർ ആ​യി​രു​ന്ന​ത് 5.2 മീ​റ്റ​റാ​യി കൂ​ട്ടി. മ​റ്റൊ​രു ക​ണ​ക്ക​നു​സ​രി​ച്ച് കോ​ൺ​ക്രീ​റ്റ് ക്യാ​പ്പി​ങ് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഒ​രു മീ​റ്റ​റി​നു 33.63 ട​ൺ അ​ധി​ക​ഭാ​രം ഉ​ണ്ടാ​യി. 365 മീ​റ്റ​ർ ദൂ​ര​ത്തി​ൽ 12,280 ട​ൺ അ​ധി​ക​ഭാ​രം ഈ ​പ​ണി​കൊ​ണ്ടു മാ​ത്രം ഡാ​മി​നു കൈ​വ​ന്നു.

ഡാ​മിെ​ൻ​റ പി​ന്നാ​മ്പു​റ​ത്ത് 10 മീ​റ്റ​ർ ക​ന​ത്തി​ൽ കെ​ട്ടി​ത്തീ​ർ​ത്ത 'സി​മ​ൻ​റ്​ കോ​ൺ​ക്രീ​റ്റ് ബാ​ക്കി​ങ്' ആ​യി​രു​ന്നു മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ന​ട​ത്ത​പ്പെ​ട്ട ബ​ല​പ്പെ​ടു​ത്ത​ലി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ​ണി. അ​ന്നു​ണ്ടാ​യി​രു​ന്ന ഡാ​മിെ​ൻ​റ പി​ന്നാ​മ്പു​റ​ത്തെ ഭാ​ഗ​ത്ത് ബാ​ക്കി​ങ് ചേ​ർ​ക്കു​ന്ന​തി​നു​വേ​ണ്ടി ചി​ല ഭാ​ഗ​ങ്ങ​ൾ ക​ട്ടു​ചെ​യ്ത് അ​തോ​ടു ചേ​ർ​ത്തു​റ​പ്പി​ച്ചു. ഈ ​പു​തി​യ ഭാ​ഗം പ​ഴ​യ ഡാ​മി​നോ​ടു ചേ​ർ​ക്കു​ന്ന​തി​നു​വേ​ണ്ടി നി​ർ​മി​ച്ച​തി​ന് 'ഷീ​ർ കീ ​സ്പോ​ർ​ട്സ്' എ​ന്നാ​ണു പ​റ​യു​ന്ന​ത്. അ​ത് മു​ക​ൾ​തൊ​ട്ട് ആ​രം​ഭി​ച്ച് താ​ഴെ ഏ​റ്റ​വും അ​ടി​ഭാ​ഗ​ത്തു​ള്ള ക​രി​മ്പാ​റ​യി​ൽ ഉ​റ​പ്പി​ച്ചു. അ​പ്ര​കാ​രം ബാ​ക്കി​ങ് അ​തി​നു​മു​മ്പു​ണ്ടാ​യി​രു​ന്ന ഡാ​മിെ​ൻ​റ പു​റം​ഭി​ത്തി​യു​മാ​യി സു​ശ​ക്ത​മാ​യ നി​ല​യി​ൽ സം​യോ​ജി​പ്പി​ച്ച​ത് ഒ​രു വ​ലി​യ എ​ൻ​ജി​നീ​യ​റി​ങ് വൈ​ദ​ഗ്​​ധ്യ​മാ​യി​ട്ടാ​ണ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. അ​വ ര​ണ്ടും​കൂ​ടി ചേ​ർ​ന്ന​താ​ണ് മു​ല്ല​പ്പെ​രി​യാ​ർ ഡാ​മിെ​ൻ​റ ഇ​പ്പോ​ഴു​ള്ള ഡൗ​ൺ​സ്ട്രീം ഭി​ത്തി. ആ ​ഭി​ത്തി​ക്കു​മാ​ത്രം ഇ​പ്പോ​ൾ മൊ​ത്തം എ​ത്ര ക​ന​മു​ണ്ടാ​കു​മെ​ന്ന് വി​ദ​ഗ്​​ധ​ർ ക​ണ​ക്കു​കൂ​ട്ടി​യി​ട്ടു​ണ്ട്. മേ​ൽ​പ​റ​ഞ്ഞ ബാ​ക്കി​ങ്ങിെ​ൻ​റ ഇ​ട​ക്ക്​ ചെ​റി​യ ഗാ​ല​റി​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഡാ​മിെ​ൻ​റ പ​രി​ശോ​ധ​ന​ക​ൾ ന​ന്നാ​യി ന​ട​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് അ​വ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

ഡോ. ​കെ.​സി. തോ​മ​സ് നി​ർ​ദേ​ശി​ച്ച നാ​ലു കാ​ര്യ​ങ്ങ​ളി​ൽ മൂ​ന്നു കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തിെ​ൻ​റ മേ​ൽ​നോ​ട്ട​ത്തി​ൽ​ത​ന്നെ ചെ​യ്തു​തീ​ർ​ത്തു, കോ​ൺ​ക്രീ​റ്റ് ബാ​ക്കി​ങ് 1981ൽ ​പൂ​ർ​ത്തി​യാ​ക്കി. പി​ന്നീ​ട് ന്യൂ​ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡാം ​സു​ര​ക്ഷ അ​വ​ലോ​ക​നം ചെ​യ്തു. മു​ല്ല​പ്പെ​രി​യാ​ർ ഡാം ​മേ​ൽ​പ​റ​ഞ്ഞ പ​ണി​ക​ളോ​ടു​കൂ​ടി ഒ​രു പു​തി​യ ഡാം ​എ​ന്ന​തു​പോ​ലെ ആ​യി​രി​ക്കു​ന്നു എ​ന്ന് ആ ​യോ​ഗം വി​ല​യി​രു​ത്തി. എ​ങ്കി​ലും ജ​ല​നി​ര​പ്പ് 136 അ​ടി​യി​ൽ കൂ​ടു​ത​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര ജ​ല​ക​മീ​ഷ​ൻ സ​മ്മ​തം കൊ​ടു​ത്തി​ല്ല.

1985 ജൂ​ൺ എ​ട്ടി​ന് കേ​ന്ദ്ര ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ ഡാം ​വീ​ണ്ടും പ​രി​ശോ​ധി​ച്ചു. 11 വ​ർ​ഷം ക​ഴി​ഞ്ഞ് 1996 മേ​യ് എ​ട്ടി​ന് ഡാം ​പു​നഃ​പ​രി​ശോ​ധ​ന​ക്കും വി​ധേ​യ​മാ​ക്കി. അ​പ്പോ​ഴൊ​ക്കെ ഡാം ​സു​ര​ക്ഷി​ത​മാ​യി​രി​ക്കു​ന്നു എ​ന്നാ​ണ് വി​ദ​ഗ്​​ധ സ​മി​തി​യി​ൽ വി​ല​യി​രു​ത്ത​പ്പെ​ട്ട​ത്.

അ​ണ​ക്കെ​ട്ടിെ​ൻ​റ ഇ​പ്പോ​ഴു​ള്ള ക​രു​ത്തി​നെ​പ്പ​റ്റി മ​ന​സ്സി​ലാ​ക്കാ​ൻ ന​ട​ത്തി​യ എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും സ​മി​തി​യം​ഗ​ങ്ങ​ളെ കൊ​ണ്ടെ​ത്തി​ച്ച നി​ഗ​മ​ന​ങ്ങ​ൾ താ​ഴെ​പ​റ​യു​ന്ന​വ​യാ​ണ്.

  1. മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ജ​ല​മ​ർ​ദ​ശാ​സ്ത്ര (hydrologically) പ്ര​കാ​രം സു​ര​ക്ഷി​ത​മാ​ണ്.
  2. ഘ​ട​ന​വ്യൂ​ഹ​ന (structural safety) മാ​യി ഈ ​ഡാം ഉ​റ​പ്പു​ള്ള​താ​ണ്.
  3. ഈ ​അ​ണ​ക്കെ​ട്ടി​ന് സാ​ധാ​ര​ണ ശ​ക്തി​യു​ള്ള ഭൂ​ക​മ്പ​സാ​ന്ദ്ര​ത (seismic safety) യെ ​അ​തി​ജീ​വി​ക്കാ​നു​ള്ള കെ​ട്ടു​റ​പ്പു​ണ്ട്. ആ ​പ്ര​ദേ​ശ​ത്ത് ഇ​തു​വ​രെ ഉ​ണ്ടാ​യ ഒ​രു ഭൂ​ക​മ്പം​കൊ​ണ്ടും അ​ണ​ക്കെ​ട്ടി​ന് ഒ​രു ത​ക​രാ​റും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​നി​ഗ​മ​നം കേ​ര​ള​ത്തെ അ​റി​യി​ച്ച​പ്പോ​ൾ നാ​ളി​തു​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള ഭൂ​ക​മ്പ​ങ്ങ​ൾ​കൊ​ണ്ട് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന് ഒ​രു ത​ക​രാ​റും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ര​ളം ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ൾ​കൊ​ണ്ട് വെ​ളി​വാ​യ​താ​യി അ​വ​ർ സ​മി​തി​യി​ൽ റി​പ്പോ​ർ​ട്ടു​ത​ന്നി​രു​ന്നു.
  4. കേ​ബ്​​ൾ ആ​ങ്ക​റി​ങ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യ​തോ​ടു​കൂ​ടി​യും 10 മീ​റ്റ​ർ ക​ന​ത്തി​ൽ പ​ണി​ത പു​തി​യ പു​റം​ഭി​ത്തി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പു​റം​ഭി​ത്തി​യോ​ടു​ചേ​ർ​ത്ത് അ​മ​ർ​ത്തി സം​യോ​ജി​പ്പി​ക്ക​ൽ പ്ര​ക്രി​യ ന​ട​ത്തി ഒ​ന്നാ​ക്കി​യ​തോ​ടു​കൂ​ടി​യും മു​ല്ല​പ്പെ​രി​യാ​ർ ഡാം ​പൂ​ർ​വാ​ധി​കം ബ​ല​പ്പെ​ട്ടി​ട്ടു​ള്ള​താ​യി സ​മി​തി​ക്കു ബോ​ധ്യ​പ്പെ​ട്ടു.
  5. മു​ല്ല​പ്പെ​രി​യാ​ർ ഡാ​മിെ​ൻ​റ ബേ​ബി ഡാ​മി​നു ഭൂ​ത​ത്ത്വ​ശാ​സ്ത്ര​പ്ര​കാ​ര​മു​ള്ള എ​ന്തെ​ങ്കി​ലും ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടു​ണ്ടാ​കു​മോ എ​ന്നു​ള്ള സം​ശ​യം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സ​മി​തി ക​ണ്ടെ​ത്തി.

മേ​ൽ​പ​റ​ഞ്ഞ നി​ഗ​മ​ന​ങ്ങ​ൾ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ​ക്കു ബോ​ധ്യ​പ്പെ​െ​ട്ട​ങ്കി​ലും കു​റെ​ക്കൂ​ടി അ​തേ​പ്പ​റ്റി മ​ന​സ്സി​ലാ​ക്കാ​നാ​യി ര​ണ്ട് അ​ണ​ക്കെ​ട്ട്​ വി​ദ​ഗ്​​ധ​രെ ക​ണ്ട് ഇ​ക്കാ​ര്യം ച​ർ​ച്ച​ചെ​യ്തു. അ​വ​രി​ലൊ​രാ​ൾ ത​െ​ൻ​റ പേ​രു പു​റ​ത്തു​പ​റ​യ​രു​തെ​ന്നു​ള്ള വ്യ​വ​സ്ഥ​വെ​ച്ചു. അ​ദ്ദേ​ഹം എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു പു​റ​മെ ഹൈേ​ഡ്രാ​ളി​ക് ആ​ൻ​ഡ് ഇ​റി​ഗേ​ഷ​ൻ വി​ഷ​യ​ത്തി​ൽ ഉന്നത പഠനം നടത്തിയ ആളാണ്‌. കേ​ര​ള​ത്തി​ൽ​ത​ന്നെ നി​ർ​മി​ക്ക​പ്പെ​ട്ട മൂ​ന്നു ഡാ​മു​ക​ളു​ടെ നി​ർ​മാ​ണ​ത്തിെ​ൻ​റ മേ​ൽ​നോ​ട്ട​ചു​മ​ത​ല വ​ഹി​ച്ചു​ക​ഴി​ഞ്ഞ് അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് നൈ​ജീ​രി​യ​ൻ ഗ​വ​ൺ​മെ​ൻ​റി​െ​ൻ​റ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ പോ​യി​രു​ന്ന​യാ​ളാ​ണ്. പ​റ​മ്പി​ക്കു​ളം അ​ലി​യാ​ർ ഇ​ൻ​റ​ർ​സ്​​റ്റേ​റ്റ് േപ്രാ​ജ​ക്ടിെ​ൻ​റ നി​ർ​മാ​ണ​ത്തി​നു​വേ​ണ്ടി ചു​മ​ത​ല​പ്പെ​ടു​ത്ത​പ്പെ​ട്ട​പ്പോ​ൾ അ​ദ്ദേ​ഹം ചീ​ഫ് എ​ൻ​ജി​നീ​യ​റാ​യി​രു​ന്നു. പി​ന്നീ​ട് കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ് റി​സ​ർ​ച്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടിെ​ൻ​റ ഡ​യ​റ​ക്ട​റാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ര​ണ്ടാ​മ​ത്തെ​യാ​ൾ മു​ല്ല​പ്പെ​രി​യാ​ർ ബ​ലി​ഷ്ഠ​മാ​ക്കു​ന്ന​തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച ഡോ. ​കെ.​സി. തോ​മ​സാ​ണ്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഡാ​മു​ക​ളാ​യ ഭ​ക്രാ​നം​ഗ​ൽ, ഹി​രാ​ക്കു​ഡ് അ​ണ​ക്കെ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​പ​ദേ​ശം തേ​ടി​യി​രു​ന്ന​ത് അ​ദ്ദേ​ഹ​ത്തോ​ടാ​ണ്. 1979 മു​ത​ൽ ന​ട​ത്തി​യ മൂ​ന്നു ​െല​വ​ൽ ബ​ല​പ്പെ​ടു​ത്ത​ലു​ക​ൾ​ക്കു​ശേ​ഷം 1983-84 കാ​ല​ഘ​ട്ട​മാ​യ​പ്പോ​ഴേ​ക്കും മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഏ​താ​ണ്ട് പു​തി​യ ഡാ​മിെ​ൻ​റ അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​യെ​ന്നാ​യി​രു​ന്നു ഡോ. ​കെ.​സി. തോ​മ​സിെ​ൻ​റ നി​ഗ​മ​നം. ഈ ​വി​വ​രം കേ​ര​ള, ത​മി​ഴ്നാ​ട് സ​ർ​ക്കാ​റു​ക​ളെ​യും കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​യും അ​ദ്ദേ​ഹം അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തിെ​ൻ​റ​യൊ​ക്കെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി സു​പ്രീം​കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് കൊ​ടു​ത്ത​ത്. എ​ന്നാ​ൽ, മാ​ധ്യ​മ​ങ്ങ​ളും ചി​ല രാ​ഷ്​​​ട്രീ​യ നേ​താ​ക്ക​ളും റി​പ്പോ​ർ​ട്ടി​നെ​തി​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ഒ​രു പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യു​ടെ ഉ​ൾ​ഘ​ട​കം മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം മു​ത​ലെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തിെ​ൻ​റ പ​രി​ണി​ത​ഫ​ല​മാ​യി​രു​ന്നു അ​ത്. പ​തി​റ്റാ​ണ്ടി​നി​പ്പു​റ​വും അ​ത് തു​ട​രു​ന്നു എ​ന്ന​താ​ണ് സ​ങ്ക​ട​ക​രം.ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ മു​ൻ ഇ​ന്ത്യ​ൻ ചീ​ഫ് ജ​സ്​​റ്റി​സ് എ.​എ​സ്. ആ​ന​ന്ദ്, മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി​രു​ന്ന ജ​സ്​​റ്റി​സ് കെ.​ടി. തോ​മ​സ്, ജ​സ്​​റ്റി​സ് എ.​ആ​ർ. ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​രും ഡോ. ​സി.​ഡി. ത​ട്ടേ, ഡി.​കെ. മേ​ത്ത എ​ന്നീ എ​ൻ​ജി​നീ​യ​റി​ങ് വി​ദ​ഗ്ധ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

മു​ല്ല​പ്പെ​രി​യാ​റി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും എ​തി​ർ​ക്കു​ന്ന​വ​രും ഉ​യ​ർ​ത്തി​യ വാ​ദ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ശ​രി​യാ​യ തീ​രു​മാ​ന​ത്തി​ലെ​ത്തു​ക എ​ന്ന ജോ​ലി​യാ​ണ് സ​മി​തി ചെ​യ്ത​ത്. മു​ല്ല​പ്പെ​രി​യാ​റി​നെ​ക്കു​റി​ച്ച് പ​ഠി​ച്ച​ത് ഇൗ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രാ​ണ്. ഗ്രാ​വി​റ്റി ഡാം ​പൊ​ട്ടി​ല്ല എ​ന്ന​താ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. ഗ്രാ​വി​റ്റി ഡാ​മി​ൽ വി​ള്ള​ൽ വീ​ഴു​ക​യേ​യു​ള്ളൂ. മു​ല്ല​പ്പെ​രി​യാ​ർ പൊ​ട്ടി പു​റ​ത്തെ​ത്തു​ന്ന വെ​ള്ളം ഇ​ടു​ക്കി ഡാ​മി​ൽ എ​ത്തു​മെ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം. ഇ​ടു​ക്കി​യും അ​തി​നു താ​ഴെ​യു​ള്ള ഡാ​മു​ക​ളും പൊ​ട്ടി​യാ​ൽ നി​ര​വ​ധി ജി​ല്ല​ക​ൾ ഒ​ലി​ച്ചു​പോ​കു​മെ​ന്നും പ്ര​ചാ​ര​ണ​മു​ണ്ടാ​യി. ഇ​തേ​ക്കു​റി​ച്ച് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഈ ​വാ​ദം അ​സം​ബ​ന്ധ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു.

മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്ന് പു​റ​ത്തെ​ത്തു​ന്ന വെ​ള്ളം ആ​ദ്യം കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് ര​ണ്ടു പ​ർ​വ​ത​ങ്ങ​ൾ​ക്ക് ഇ​ട​യി​ലു​ള്ള താ​ഴ്വ​ര​യി​ലാ​ണ്. അ​തു നി​റ​ഞ്ഞു​ക​വി​ഞ്ഞാ​ൽ വീ​ണ്ടും സ​മാ​ന രീ​തി​യി​ലു​ള്ള താ​ഴ്വ​ര​യി​ൽ എ​ത്തും. ഇ​ത്ത​ര​ത്തി​ൽ അ​ഞ്ചു താ​ഴ്വ​ര​ക​ൾ പി​ന്നി​ട്ടാ​ൽ മാ​ത്ര​മേ ഇ​ടു​ക്കി ഡാ​മി​ൽ ജ​ല​മെ​ത്തൂ. ഡാ​മി​ൽ വി​ള്ള​ൽ വീ​ണാ​ലും ഇ​ത്ര​യും വെ​ള്ളം മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്ന് പു​റ​ന്ത​ള്ളാ​ൻ ഇ​ട​യി​ല്ല എ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. കേ​ര​ള​ത്തി​നു വേ​ണ​മെ​ങ്കി​ൽ മു​ല്ല​പ്പെ​രി​യാ​റി​ന് 300 മീ​റ്റ​ർ താ​ഴെ പു​തി​യ ഡാം ​പ​ണി​യാം. അ​തി​ന് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ടി​ന് ഇ​ക്കാ​ര്യ​ത്തി​ൽ എ​തി​ർ​പ്പി​ല്ല. കു​റ​ഞ്ഞ​ത് 10,000 കോ​ടി രൂ​പ​യെ​ങ്കി​ലും ഇ​തി​നാ​യി ചെ​ല​വാ​കും. വെ​റും നോ​ക്കു​കു​ത്തി​യാ​യി ഈ ​ഡാം നി​ല​നി​ൽ​ക്കാ​നാ​ണ് സാ​ധ്യ​ത​െ​യ​ന്നു മാ​ത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullaperiyar damIdukki dam
News Summary - The Mullaperiyar water level has crossed 140.35 feet and the dam is likely to open
Next Story