യുവ ഡോക്ടറുടെ കൊലപാതകം; സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്ന് കെ.എസ്.യു
text_fieldsതിരുവനന്തപുരം: യുവ ഡോക്ടറുടെ കൊലപാതകത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ജീവൻ സംരക്ഷിക്കുന്ന ഡോക്ടർമാരുടെ ജീവന് വിലയില്ലേ എന്ന പ്രസക്തമായ ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഡോ. വന്ദനക്ക് അക്രമണങ്ങളെ തടയാനുള്ള എക്സിപീരിയൻസ് ഇല്ലായിരുന്നെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവ ദൗർഭ്യാഗകരമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും, കൊല്ലത്ത് എസ്.പി ഓഫീസിലേക്കും, പത്തനംതിട്ട ജില്ലയിൽ മന്ത്രി വീണ ജോർജ്ജിൻ്റെ ഓഫീസിലേക്കും, എറണാകുളത്ത് കമീഷണർ ഓഫീസിലേക്കും, മലപ്പുറം, പാലക്കാട്, വയനാട്, കാസർകോട്,ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.