മുസ്ലിം ലീഗ് ഉള്ളിലൊതുക്കിയ വർഗീയത പുറത്ത് കാണിച്ചുതുടങ്ങി -എ. വിജയരാഘവൻ
text_fieldsതിരൂർ: മുസ്ലിം ലീഗിന്‍റെ ഉള്ളിൽ ഒളിപ്പിച്ച വർഗീയത പുറത്തേക്ക് വരുന്നതാണ് ഇപ്പോഴത്തെ വിഷയങ്ങളിലൂടെ കണ്ടുവരുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ എ. വിജയരാഘവൻ പറഞ്ഞു. തിരൂരിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം വർഗീയവൽകരിക്കുക എന്ന ലീഗ് നിലപാട് യാദൃശ്ചികമല്ല. ലീഗിന്‍റെ ഈ പരിണാമത്തിന് കാരണം ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടാണ്. ഹാദിയ സോഫിയ, വഖഫ്, കോഴിക്കോട് പ്രസംഗം തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ ഇത് കാണുന്നു. ഇതിന്‍റെ മുഖ്യ ഗുണഭോക്താവ് സംഘ്പരിവാറും ആർ.എസ്.എസുമാണ്.
ആർ.എസ്.എസിന്‍റെ തെറ്റായ രാഷ്ട്രീയത്തെ ന്യായീകരിക്കാൻ ലീഗ് ഇതുവഴി അവസരം നൽകുന്നു. ലീഗിന്‍റെ ഈ നിലപാട് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സ്വീകാര്യതയുള്ളതല്ല. ന്യൂനപക്ഷ വിഭാഗക്കാർ കേരളത്തിലെ മതനിരപേക്ഷ രാഷ്ട്രീയത്തോട് അടുക്കുകയാണ്.
ഇതിലുള്ള അസഹിഷ്ണുതയാണ് ലീഗ് പ്രകടിപ്പിക്കുന്നത്. തുടർച്ചയായി അധികാരം നഷ്ടപ്പെട്ടതിലെ വിഷമം കൂടി കലർന്നതാണ് മുസ്ലിം ലീഗിന്‍റെ ഇത്തരം നിലപാടുകളെന്നും എ. വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.